പുള്ളിമാൻ കുറുകെ ചാടി; നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

വയനാട് കാട്ടിക്കുളം ഇരുമ്പുപാലത്താണ് സംഭവം

പുള്ളിമാൻ കുറുകെ ചാടി; നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്
dot image

കൽപറ്റ: പുള്ളിമാൻ കുറുകെ ചാടിയതിന് പിന്നാലെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വയനാട് കാട്ടിക്കുളം ഇരുമ്പുപാലത്ത് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. രണ്ടാം ഗേറ്റിലെ കാട്ടുനായ്ക്ക ഉന്നതിയിലെ തരുൺ (20) ആണ് മരിച്ചത്. ബൈക്കിൽ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ കാട്ടിക്കുളം സ്വദേശി കമൽ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Content Highlights: man died after his bike overturned after being run over by a spotted deer at wayanad

dot image
To advertise here,contact us
dot image