റീപോളിങ്ങ് നടന്ന ബംഗാളിലെ ഫാൾട്ടയിൽ ബിജെപിക്ക് വിജയം; സിപിഐഎം രണ്ടാമത്

റീപോളിങ്ങിന് രണ്ട് ദിവസം മുമ്പ് തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ജഹാം​ഗീർ ഖാൻ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് പിന്മാറിയിരുന്നു

റീപോളിങ്ങ് നടന്ന ബംഗാളിലെ ഫാൾട്ടയിൽ ബിജെപിക്ക് വിജയം; സിപിഐഎം രണ്ടാമത്
dot image

കൊൽക്കത്ത: റീപോളിങ്ങ് നടന്ന പശ്ചിമ ബം​ഗാളിലെ ഫാൾട്ട നിയമസഭാ മണ്ഡലത്തിൽ ബിജെപിക്ക് വിജയം. സിപിഐഎമ്മാണ് ഇവിടെ രണ്ടാമതെത്തിയത്. ബിജെപിയുടെ ദേബാങ്ഷു പാണ്ഡ1,09,021 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിപിഐഎമ്മിൻ്റെ സ്ഥാനാർത്ഥി ശംഭുനാഥ് കുർമിയാണ് രണ്ടാമതെത്തിയത്. 40,645 വോട്ടാണ് സിപിഐഎം സ്ഥാനാർ‌ത്ഥിക്ക് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി ദേബാങ്ഷു പാണ്ഡെ 1,49,666 വോട്ടാണ് നേടിയത്. മത്സരത്തിൽ നിന്ന് പിന്മാറിയ തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർ‌ത്ഥി ജഹാം​ഗീർ ഖാൻ 7783 വോട്ടാണ് നേടിയത്. മണ്ഡലത്തിൽ ആകെയുള്ള 2.36 ലക്ഷം വോട്ടർമാരിൽ 87% ത്തിലധികം പേരാണ് റീ പോളിങ്ങിൽ വോട്ട് രേഖപ്പെടുത്തിയത്.

ഏപ്രിൽ 29 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫാൾട്ട മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്. നിരവധി ബൂത്തുകളിൽ ബിജെപി സ്ഥാനാർത്ഥികളുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ഇവിഎം ബട്ടനുകൾ വെള്ള ടേപ്പ് ഉപയോ​ഗിച്ച് മൂടിയിരുന്നതായും ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഫാൾട്ടയിലെ 285 ബൂത്തുകളിലും റീപോളിം​ഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടത്. മെയ് 21നായിരുന്നു ഫാൾട്ടയിലെ റീപോളിങ്ങ്. പ്രത്യേക നിരീക്ഷകൻ സുബ്രത ​ഗുപ്ത ഫാൾട്ട ഇവിടെ നേരിട്ട് അന്വേഷണം നടത്തിയതിന് പിന്നാലെയായിരുന്നു റീപോളിങ്ങ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഉപദേഷ്ടാവായി പിന്നീട് സുബ്രത ​ഗുപ്തയെ നിയമിച്ചിരുന്നു.

റീപോളിങ്ങിന് രണ്ട് ദിവസം മുമ്പ് തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ജഹാം​ഗീർ ഖാൻ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് പിന്മാറിയിരുന്നു. തൃണമൂൽ കോൺ​ഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എം പിയുടെ പാർലമെൻ്റ് മണ്ഡലമായ ഡയമണ്ട് ഹാർബറിൽ ഉൾപ്പെട്ട നിയമസഭാ മണ്ഡലമാണ് ഫാൾട്ട. ഞാൻ ഈ മത്സരത്തിൽനിന്ന് പിന്മാറി എന്നതാണ്. ഫാൾട്ടയിലെ ജനങ്ങൾക്കു വേണ്ടി, ഫാൾട്ടയുടെ വികസനത്തിനു വേണ്ടി, ഫാൾട്ടയിൽ സമാധാനം നിലനിർത്താൻ വേണ്ടി എന്നായിരുന്നു പിന്മാറ്റത്തിൻ്റെ കാരണമായി ജഹാം​ഗീർ ഖാൻ പറഞ്ഞത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം അഭിഷേക് ബാനർജിയും മമത ബാനർജിയും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളാരും ഫാൾട്ടയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നില്ല. പോളിങ്ങ് ഏജൻ്റുമാരെ പോലും കിട്ടാനില്ലാത്തതിനാലാണ് തൃണമൂൽ സ്ഥാനാർത്ഥി പിന്മാറിയതെന്ന് സുവേന്ദു അധികാരി പരിഹസിച്ചിരുന്നു.

Content Highlights: BJP has emerged victorious in the repolling held in Phalta, West Bengal. CPI(M) finished in second place. Get the latest updates on this significant political development in Bengal.

dot image
To advertise here,contact us
dot image