ഫഹദും എസ് ജെ സൂര്യയും ചെയ്താൽ നന്നാകുമായിരുന്നു, പക്ഷേ ഇത് ഞാൻ എനിക്ക് വേണ്ടി എഴുതിയതാണ്: ആർ ജെ ബാലാജി

സൂര്യയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രവുമാണ് കറുപ്പ്. കൃത്യമായി പറഞ്ഞാല്‍ 207 കോടിയാണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്

ഫഹദും എസ് ജെ സൂര്യയും ചെയ്താൽ നന്നാകുമായിരുന്നു, പക്ഷേ ഇത് ഞാൻ എനിക്ക് വേണ്ടി എഴുതിയതാണ്: ആർ ജെ ബാലാജി
dot image

സൂര്യയെ നായകനാക്കി ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് സിനിമ തിയേറ്ററിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്.
സൂര്യയുടെ വമ്പൻ കംബാക്ക് ആണ് കറുപ്പ് എന്നാണ് അഭിപ്രായങ്ങൾ. എല്ലായിടത്തും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ കളക്ഷൻ ആണ് ശ്രദ്ധ നേടുന്നത്. ഏറ്റവുമൊടുവില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി ഗ്രോസ് പിന്നിട്ടിരിക്കുകയാണ് ചിത്രം. ചിത്രത്തിൽ ആർ ജെ ബാലാജി അവതരിപ്പിച്ച കഥാപാത്രത്തിന് ചില വിമർശനങ്ങൾ ലഭിച്ചിരുന്നു. ഇതിനെക്കുറിച്ച് മനസുതുറക്കുകയാണ് ആർ ജെ ബാലാജി.

'ഈ സിനിമ എഴുതിത്തുടങ്ങിയപ്പോൾ വില്ലൻ വേഷം ആരും ചെയ്യണമെന്ന കാര്യത്തിൽ എനിക്ക് നല്ല വ്യക്തത ഉണ്ടായിരുന്നു. അത് എനിക്ക് വേണ്ടി ഞാൻ തന്നെ എഴുതിയുണ്ടാക്കിയ കഥാപാത്രമാണ്. ഇത് ഫഹദ് ഫാസിൽ ചെയ്തിരുന്നെങ്കിൽ, എസ് ജെ സൂര്യ ചെയ്തിരുന്നെങ്കിൽ എന്നൊക്കെ സിനിമ കണ്ട ശേഷം പലരും അഭിപ്രായം പറഞ്ഞു. ഈ കഥാപാത്രം അവരൊക്കെ ചെയ്തിരുന്നെങ്കിൽ എന്നേക്കാൾ എത്രയോ മികച്ചതായേനെ. പക്ഷേ, ഇത് ഞാൻ എനിക്ക് വേണ്ടി മാത്രം എഴുതിയ കഥാപാത്രമാണ്. എനിക്ക് വേണ്ടി ഞാൻ ചെയ്തില്ലെങ്കിൽ വേറെ ആര് ചെയ്യാനാണ്', ആർ ജെ ബാലാജിയുടെ വാക്കുകൾ.

സൂര്യയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രവുമാണ് കറുപ്പ്. കൃത്യമായി പറഞ്ഞാല്‍ 207 കോടിയാണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്. സൂര്യയുടെ മുൻകാല ചിത്രങ്ങളായ 'കങ്കുവ' (2024), 'റെട്രോ' (2025) എന്നിവ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്ത സാഹചര്യത്തിലാണ് 'കറുപ്പിന്റെ' ഈ വമ്പൻ നേട്ടം. ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 15.50 കോടിയാണ്. തിയേറ്റർ ഹിറ്റില്ലാത്ത നീണ്ട 13 വർഷങ്ങൾക്ക് ശേഷം പൂർവാധികം ശക്തിയോടെ സൂര്യ തിരിച്ചെത്തുകയാണ്. സിങ്കം 2ന്റെ കളക്ഷൻ ആയിരുന്നു സൂര്യയുടെ ഏറ്റവും വലിയ തിയേറ്റർ കളക്ഷൻ അത്‌ വെറും 4 ദിനം കൊണ്ട് കറുപ്പ്‌ ബോക്സ് ഓഫീസിൽ മറികടന്നു ചരിത്ര വിജയത്തിലേക്ക് കുതിക്കുകയാണ്. സൂര്യ, ഇന്ദ്രൻസ്, തൃഷ, അനഘ തുടങ്ങിയവരുടെ പ്രകടനങ്ങൾക്കും കയ്യടി ലഭിക്കുന്നുണ്ട്. സായ് അഭ്യങ്കറിൻ്റെ മ്യൂസിക്കും വലിയ കയ്യടികൾ നേടുന്നുണ്ട്.

Content Highlights: Actor-director RJ Balaji said that actors Fahadh Faasil and SJ Suryah could have performed the role brilliantly, but clarified that the script was specifically created with himself in mind. His remarks have sparked discussions among cinema fans online

dot image
To advertise here,contact us
dot image