
പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ വെട്ടിക്കൊന്നു. ആനക്കല്ല് ഉന്നതിയിലെ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ഉന്നതിയില്‍ തന്നെയുള്ള ഈശ്വരന്‍ എന്നയാളാണ് മണികണ്ഠനെ കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെട്ടുകയായിരുന്നു എന്നാണ് വിവരം. സംഭവ ശേഷം ഈശ്വര്‍ കടന്നുകളഞ്ഞു. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Content Highlight; Youth murdered in Attappadi, Palakkad