
ഐപിഎൽ ആരാധകർക്ക് വമ്പൻ തിരിച്ചടിയാണ് പുതിയ ടാക്‌സ് നയം മൂലം ലഭിച്ചിരിക്കുന്നത്.
പുതിയ നയപ്രകാരം ഐപിഎൽ ടിക്കറ്റുകൾക്ക് വിലവർധിക്കും. പ്രീമിയം സ്‌പോർട്ടിങ് ഇവന്റുകളുടെ ടിക്കറ്റുകൾക്ക് ഇനിമുതൽ 40 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. ഐപിഎൽ കാണുവാനുള്ള ചിലവും ഇതോടെ കൂടുന്നു.
നേരത്തെ 28 ശതമാനമായിരുന്ന ജിഎസ്ടിയാണ് ഇപ്പോൾ 40 ശതമാനമായി വർധിപ്പിച്ചത്. ഉദാഹരണത്തിന് നേരത്തെ 1000 രൂപയുടെ ടിക്കറ്റിന് 28 ശതമാനം ജിഎസ്ടിയിൽ 280 രൂപ കൂടി അടച്ചാൽ മതി. എന്നാൽ 40 ശതമാനം ആക്കുന്നതോടെ 1000 രൂപയുടെ ടിക്കറ്റിന് 1400 നൽകേണ്ടി വരും.
ഇത് കൂടാതെ ഓൺലൈൻ ബുക്കിങ് ചാർജും സ്റ്റേഡിയം ചാർജും കൂടി ഉൾപ്പെടും. കസിനോ, റേസ് ക്ലബുകൾ, ഐപിഎൽ പോലുള്ള സ്‌പോർട്ടിങ് ഇവന്റുകൾ, കസിനോയും റേസ് ക്ലബുമുള്ള ഇടങ്ങൾ എന്നിവയൊക്കെ 40 ശതമാനത്തിന്റെ ആഡംബര ജിഎസ്ടിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സാധാരണ ക്രിക്കറ്റ് മത്സരങ്ങളിൽ ജിഎസ്ടി 18 ശതമാനമായി തന്നെ തുടരും.
Content Highlights- GST For Ipl increased to 40 percentage