തൃശൂരിൽ മദ്യലഹരിയില്‍ കാറുകള്‍ തടഞ്ഞ് യുവതിയുടെ പരാക്രമം; പൊലീസിന് പരിക്ക്, യുവതിയെ അറസ്റ്റ് ചെയ്തു

മദ്യലഹരിയിലായിരുന്ന യുവതി നടുറോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് പണം ആവശ്യപ്പെടുകയും വൈദ്യ പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിക്കുകയുമായിരുന്നു

തൃശൂരിൽ മദ്യലഹരിയില്‍ കാറുകള്‍ തടഞ്ഞ് യുവതിയുടെ പരാക്രമം; പൊലീസിന് പരിക്ക്, യുവതിയെ അറസ്റ്റ് ചെയ്തു
dot image

തൃശൂര്‍: നഗരത്തില്‍ മദ്യലഹരിയില്‍ കാറുകള്‍ തടഞ്ഞ് യുവതിയുടെ പരാക്രമം. തൃശൂര്‍ ചാഴൂര്‍ സ്വദേശി റഹ്‌മത്തിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന യുവതി നടുറോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് പണം ആവശ്യപ്പെടുകയും വൈദ്യ പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിക്കുകയുമായിരുന്നു. യുവതിയുടെ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റിരുന്നു.

തൃശൂര്‍ നഗരത്തിലെ രാഗം തീയറ്ററിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന റഹ്‌മത്ത് നടുറോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. നാട്ടുകാർ വിളിച്ച് പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. ഇതിനിടെയാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. എഎസ്‌ഐ കലയെ യുവതി കടിച്ചു പരിക്കേല്‍പ്പിച്ചു. പ്ലസ്ടു വരെ പഠിച്ചിട്ടുള്ള റഹ്‌മത്ത് ആണ്‍ സുഹൃത്തിനൊപ്പമാണ് എത്തിയത്. എന്നാല്‍ യുവതിയെ പെരുവഴിയിലാക്കി ആണ്‍സുഹൃത്ത് രക്ഷപ്പെട്ടു. സംഭവത്തില്‍ ഈസ്റ്റ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Content Highlights: Police arrested a woman in Thrissur after she allegedly stopped cars while under the influence of alcohol

dot image
To advertise here,contact us
dot image