

തൃശൂർ: ചെറുതുരുത്തിയില്‍ സംസ്ഥാന പാതയിലൂടെ നിയന്ത്രണം വിട്ടോടിയ കുതിരയുടെ പരാക്രമത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ആറ്റൂര്‍ മനപ്പടി കുന്നത്ത് വീട്ടില്‍ രതീഷിനാണ്(35) പരിക്കേറ്റത്. നെടുമ്പര സ്വദേശി കബീറിൻ്റെ ഉടമസ്ഥതിയിലുള്ള വളര്‍ത്ത് കുതിരയാണ് നിയന്ത്രണം വിട്ടോടിയത്.
ചെറുതുരുത്തി കൊച്ചിന്‍ പാലത്തിന് സമീപത്തുനിന്ന് ഇയാള്‍ കുതിരയെ ഓടിച്ചുവരുന്നതിനിടെ ചുങ്കം സെന്ററിന് സമീപത്തുവെച്ച് കുതിര നിയന്ത്രണം വിട്ട് ഓടുകയായിരുന്നു. കുതിരയുടെ പരാക്രമത്തിൽ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
റോഡരികിൽ നിർത്തിയിട്ടിരുന്ന ചേലക്കര പങ്ങാരപ്പിള്ളി സ്വദേശിയായ മോഹനന്റെ ഓട്ടോറിക്ഷയുടെ മുൻഭാഗം കുതിര തകർത്തു. വിവരമറിഞ്ഞ് ചെറുതുരുത്തി എസ് ഐ ജമാലുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി കുതിരയെ നിയന്ത്രിച്ച് കൊണ്ടുപോവുകയും ചെയ്തു.
Content Highlight : Horse runs out of control in Cheruthuruthy; one person injured