

ഹാട്രിക്ക് ചാംപ്യൻസ് ലീഗ് കിരീടമെന്ന ലക്ഷ്യത്തിലേക്കിറങ്ങിയ നിലവിലെ ചാംപ്യൻമാരായ പാരിസ് സെന്റ് ജെർമെയ്ന് തകർപ്പൻ ജയം. സ്ലോവാക്യൻ ടീം സ്ലോവൻ ബ്രാറ്റിസ്ലാവയെ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് തകർത്തത്.
സ്പെയിനിനു ലോകകപ്പ് സമ്മാനിച്ച ഗോൾ നേടിയ ഫെറാൻ ടോറസ് ഹാട്രിക്ക് ഗോളുകളും ഉസ്മാൻ ഡെംബലെ ഇരട്ട ഗോളുകളും നേടിയാണ് പിഎസ്ജിക്ക് വമ്പൻ ജയം സമ്മാനിച്ചത്.
കളിയുടെ ആദ്യ പകുതിയില്‍ 6 മിനിറ്റിനിടെ രണ്ട് ഗോള്‍ നേടിയ ഡെംബലെ, ഫെറാന്‍ ടോറസ് നേടിയ രണ്ട് ഗോളിനു വഴിയൊരുക്കിയും കളം വാണു. കളിയുടെ 17, 23 മിനിറ്റുകളിലാണ് ഡെംബലെ ഗോളുകള്‍ നേടിയത്. 31, 47, 57 മിനിറ്റുകളിലാണ് ഫെറാന്‍ ടോറസ് പിഎസ്ജിക്കായുള്ള തന്റെ അരങ്ങേറ്റ ചാംപ്യന്‍സ് ലീഗ് മത്സരം അവിസ്മരണീയമാക്കി.
ഫാബിയന്‍ റൂയീസ് 88ാം മിനിറ്റില്‍ ആറാം ഗോളും വലയിലാക്കി. അതിനിടെ ബ്രാറ്റിസ്ലാവയ്ക്കായി 59ാം മിനിറ്റില്‍ സുലൈമാന്‍ കമാര ആശ്വാസ ഗോള്‍ നേടി.
content highlights: ferran torres hat trick dembele double psg champions league win