നെടുമങ്ങാട് 22 ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു

മരണ കാരണം വ്യക്തമല്ല

നെടുമങ്ങാട് 22 ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു
dot image

തിരുവനന്തപുരം: നെടുമങ്ങാട് 22 ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു. പറണ്ടോട് സ്വദേശിനി ബിന്ദുവിന്റെ മകള്‍ ശ്രേയയാണ് മരിച്ചത്. രാവിലെ വീട്ടില്‍ നിന്നും ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രായം തികയാതെ ജനിച്ച കുട്ടിയാണ്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുഞ്ഞിന്റെ ദേഹത്ത് മഞ്ഞ നിറമായിരുന്നു. മരണ കാരണം വ്യക്തമല്ല. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights: 22-Day-Old Newborn Dies in Nedumangad

dot image
To advertise here,contact us
dot image