കെഎസ്ആര്‍ടിസി ബസില്‍ മോഷണശ്രമം നടത്തിയ രണ്ട് തമിഴ്‌നാട് സ്വദേശിനികള്‍ക്ക് തടവുശിക്ഷ

കഴിഞ്ഞ ജൂലൈ ഒന്നിന് തിരുവനന്തപുരം അമ്പലംമുക്ക് ബസ് സ്റ്റോപ്പില്‍വെച്ചായിരുന്നു സംഭവം

കെഎസ്ആര്‍ടിസി ബസില്‍ മോഷണശ്രമം നടത്തിയ രണ്ട് തമിഴ്‌നാട് സ്വദേശിനികള്‍ക്ക് തടവുശിക്ഷ
dot image

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ മോഷണശ്രമം നടത്തിയ രണ്ട് തമിഴ്നാട് സ്വദേശികള്‍ക്ക് തടവുശിക്ഷ. തെങ്കാശി സ്വദേശിനി മഹേശ്വരി, അഡയാര്‍ സ്വദേശിനി പാര്‍വ്വതി എന്നിവരെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. പ്രതികള്‍ രണ്ടായിരം രൂപ വീതം പിഴയും ഒടുക്കണം. പിഴത്തുക പരാതിക്കാരിയായ യാത്രക്കാരിക്ക് നല്‍കാനും മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കി.

Also Read:

കഴിഞ്ഞ ജൂലൈ ഒന്നിന് തിരുവനന്തപുരം അമ്പലംമുക്ക് ബസ് സ്റ്റോപ്പില്‍വെച്ചായിരുന്നു പ്രതികളുടെ മോഷണശ്രമം. യാത്രക്കാരിയുടെ പഴ്സ് തട്ടിയെടുത്ത് ഓടാന്‍ ശ്രമിച്ച പ്രതികളെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയ കേസില്‍ അതിവേഗമാണ് വിചാരണയും പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം ജെഎഫ്എംസി നാല് മജിസ്ട്രേറ്റ് ശ്വേത ശശികുമാര്‍ ആണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. പൊലീസിന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എസ് അരുണ്‍ ഹാജരായി.

Content Highlights- Two women from tamilnadu get prison over theft case

dot image
To advertise here,contact us
dot image