
തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച. പൊലീസുകാരന്റെ തോക്കിൽ നിന്നും വെടിപൊട്ടി. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. ആർക്കും പരിക്കില്ല. പത്മനാഭസ്വാമി ക്ഷേത്രം പടിഞ്ഞാറെ നടയിലായിരുന്നു സംഭവം.
Content Highlights: Security lapse at Padmanabhaswamy temple. Shot fired from policeman's gun