ആലങ്കോട് സ്കൂളിലെ റാഗിംഗ്; 7 വിദ്യാർത്ഥികളെ സസ്പെൻ്റ് ചെയ്തു

പ്ലസ് വൺ പ്രവേശനോത്സവ ദിവസം സീനിയർ വിദ്യാർത്ഥികൾ റാഗിംഗ് നടത്തിയെന്നും മർദ്ദിച്ചെന്നുമാണ് ആരോപണം

dot image

തിരുവനന്തപുരം: തിരുവനന്തപുരം ആലങ്കോട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ റാഗിംഗ് നടന്നെന്ന പരാതിയിൽ നടപടിയെടുത്ത് സ്കൂൾ. പ്ലസ് ടു വിദ്യാർത്ഥികളായ ഏഴ് പേരെ സസ്പെൻഡ് ചെയ്തു. പ്ലസ് വൺ വിദ്യാർഥികൾ നൽകിയ പരാതിക്ക് പിന്നാലെയാണ് നടപടി. പ്ലസ് വൺ പ്രവേശനോത്സവ ദിവസം സീനിയർ വിദ്യാർത്ഥികൾ റാഗിംഗ് നടത്തിയെന്നും മർദ്ദിച്ചെന്നുമാണ് ആരോപണം.

പ്ലസ് വൺ വിദ്യാർത്ഥികളോട് സീനിയർ വിദ്യാർത്ഥികൾ പേര് ചോദിച്ചെന്നും, ശബ്ദം കുറഞ്ഞുപോയതിന് മർദിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. രണ്ട് പ്ലസ് വൺ വിദ്യാർഥികളുടെ കണ്ണിനും തലക്കുമാണ് പരിക്ക്. സംഭവത്തിൽ രക്ഷിതാക്കൾ നഗരൂർ പോലീസിൽ പരാതി നൽകി.

Content Highlights:ragging-in-alankode-school-7-students-suspended

dot image
To advertise here,contact us
dot image