കടമെടുപ്പ് പരിധിയും കഴിയാറായി; ഇനി വമ്പൻ പദ്ധതികൾ വേണ്ട; 'മുണ്ട് മുറുക്കിയുടു'ക്കാൻ ധനവകുപ്പിൻ്റെ ആഹ്വാനം

ഇതിനോടകം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് സർക്കാർ നേരിടുന്നത് എന്നും ധനവകുപ്പ് പറയുന്നുണ്ട്.

കടമെടുപ്പ് പരിധിയും കഴിയാറായി; ഇനി വമ്പൻ പദ്ധതികൾ വേണ്ട; 'മുണ്ട് മുറുക്കിയുടു'ക്കാൻ ധനവകുപ്പിൻ്റെ ആഹ്വാനം
dot image

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായേക്കും എന്നതിന്റെ പശ്ചാത്തലത്തിൽ കർണാടക സർക്കാരിന് മുന്നറിയിപ്പുമായി ധനവകുപ്പ്. കടമെടുപ്പ് പരിധി അവസാനിക്കാറായതും വരുമാന കമ്മി വർധിച്ചതുമാണ് ധനവകുപ്പിനെ മുന്നറിയിപ്പ് നൽകാൻ പ്രേരിപ്പിച്ചത്. ഇതോടെ പണച്ചിലവുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനും ബജറ്റ് പ്രഖ്യാപനങ്ങൾക്കും നിയന്ത്രണം ഉണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്. സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതകൾ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 24.9% ൽ എത്തിയ സാഹചര്യത്തിലാണ് ധനവകുപ്പിന്റെ ഈ മുന്നറിയിപ്പ്.

ഏകദേശം ₹23,000 കോടിയുടെ വരുമാന കമ്മിയാണ് കർണാടകയ്ക്ക് ഇപ്പോഴുള്ളത്, ₹2 ലക്ഷം കോടിയിലധികം വരുന്ന പദ്ധതികളുടെ നിർമാണവും മറ്റും മുടങ്ങിക്കിടക്കുകയാണ്.നിലവിലുള്ള സാമ്പത്തിക പ്രതിബദ്ധതകൾ, കുടിശ്ശികയുള്ള ബില്ലുകൾ, വരൾച്ചയിൽ നിന്ന് പ്രതീക്ഷിക്കുന്ന അധിക ചെലവുകൾ എന്നിവ കണക്കിലെടുക്കുമ്പോൾ, സംസ്ഥാനത്തിന് വലിയ സാമ്പത്തിക ഭാരമുള്ള പദ്ധതികൾ ഏറ്റെടുക്കാനാകില്ല എന്നും ധനവകുപ്പ് പറഞ്ഞു.

കർണാടകത്തിൽ ഇക്കൊല്ലം കടുത്ത വരൾച്ച പ്രതീക്ഷിക്കുന്നതിനാൽ അധിക പണം വരൾച്ചാ ദുരിതാശ്വാസത്തിനും കുടിവെള്ളത്തിനായി മാറ്റിവെക്കേണ്ടതുണ്ട് എന്നും ധനവകുപ്പ് പറയുന്നുണ്ട്. ജലസേചനത്തിനായുള്ള പമ്പ്സെറ്റുകൾക്കുള്ള സബ്സിഡികൾക്കായി മാത്രം 5,000 കോടി രൂപ കൂടി വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാന സർക്കാർ ഉടൻ സമർപ്പിക്കാനിരിക്കുന്ന മെമ്മോറാണ്ടത്തിന് കേന്ദ്രസർക്കാർ എന്ത് മറുപടി നൽകും എന്നതിനെ അനുസരിച്ചിരിക്കും കാര്യങ്ങൾ എന്നും ധനവകുപ്പ് പറയുന്നുണ്ട്.

ഇതിനോടകം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് സർക്കാർ നേരിടുന്നത് എന്നും ധനവകുപ്പ് പറയുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ, നിർദ്ദേശങ്ങൾ നിറവേറ്റാനുള്ള ഫണ്ട് കണ്ടെത്തുന്നത് മറ്റ് വകുപ്പുകളുടെ വിഹിതം വെട്ടിക്കുറയ്ക്കുന്നതിലേക്ക് വരെ നയിച്ചേക്കാം എന്നും ധനവകുപ്പ് പറയുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ്, ജലസേചന വകുപ്പ്, ചെറുകിട ഇറിഗേഷൻ വകുപ്പ് തുടങ്ങിയ വകുപ്പുകളിൽ മാത്രം 36,136 രൂപയുടെ ബില്ലുകളാണ് കെട്ടിക്കിടക്കുന്നത് എന്നും ധനവകുപ്പ് പറയുന്നു.

Content Highlights: Karnataka’s Finance Department has cautioned the state government amid concerns over mounting financial pressure. The warning comes as the state’s borrowing limit is nearing exhaustion and its revenue deficit has increased. The situation could lead to restrictions on announcing new spending-intensive schemes and budget commitments.

dot image
To advertise here,contact us
dot image