വനിതാകോച്ചിൽ കയറിയിട്ട് 'അറിയാതെ കയറി' എന്ന് പറഞ്ഞിട്ട് കാര്യമില്ല; യാത്രക്കാർ അറിയേണ്ട ചില പ്രധാന നിയമങ്ങൾ

സ്ത്രീ യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രെയിനുകളില്‍ പ്രത്യേക കോച്ചുകള്‍ അനുവദിച്ചിട്ടുണ്ട്. ഈ കോച്ചുകളില്‍ അനുമതിയില്ലാതെ പുരുഷ യാത്രക്കാര്‍ കയറുന്നത് റെയില്‍വേ നിയമപ്രകാരം കുറ്റകരമാണ്. പിടിക്കപ്പെട്ടാല്‍ പിഴയും മറ്റ് നടപടികളും നേരിടേണ്ടിവരാം

വനിതാകോച്ചിൽ കയറിയിട്ട് 'അറിയാതെ കയറി' എന്ന് പറഞ്ഞിട്ട് കാര്യമില്ല; യാത്രക്കാർ അറിയേണ്ട ചില പ്രധാന നിയമങ്ങൾ
dot image

ട്രെയിനില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാന നിയമങ്ങളുണ്ട്. അതിലൊന്നാണ് വനിതാ യാത്രക്കാര്‍ക്കായി മാറ്റിവച്ചിരിക്കുന്ന കോച്ചുമായി ബന്ധപ്പെട്ടത്. സ്ത്രീകള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനാണ് ഇത്തരം കോച്ചുകള്‍ അനുവദിച്ചിരിക്കുന്നത്.


അതിനാല്‍ വനിതകള്‍ക്കായി മാത്രം നീക്കിവച്ചിരിക്കുന്ന കോച്ചില്‍ പുരുഷ യാത്രക്കാര്‍ അനുമതിയില്ലാതെ കയറുകയോ യാത്ര ചെയ്യുകയോ ചെയ്യുന്നത് നിയമലംഘനമാണ്. റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പുകളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

enter women's coaches in train

വനിതാ കോച്ചില്‍ കയറിയാല്‍ എന്ത് സംഭവിക്കും?

അനുവാദമില്ലാതെ വനിതാ കോച്ചില്‍ കയറുന്ന പുരുഷ യാത്രക്കാരനെ റെയില്‍വേ അധികൃതര്‍ക്ക് തടയാനും നിയമപ്രകാരം നടപടി സ്വീകരിക്കാനും കഴിയും. പിഴയും ചുമത്താം. അതുകൊണ്ട് ട്രെയിനില്‍ കയറുന്നതിന് മുന്‍പ് ആ കോച്ച് സ്ത്രീകള്‍ക്കായി മാത്രം സംവരണം ചെയ്തതാണോ, അല്ലെങ്കില്‍ പൊതുയാത്രക്കാര്‍ക്കുള്ളതാണോ എന്ന് പരിശോധിക്കുന്നത് പ്രധാനമാണ്. വനിതാ കോച്ചില്‍ കയറിയ ശേഷം 'അറിയില്ലായിരുന്നു' എന്ന് പറയുന്നത് നിയമനടപടിയില്‍ നിന്ന് ഒഴിവാകാനുള്ള ഉറപ്പായ കാരണമല്ല. അതിനാല്‍ കോച്ചിന്റെ വാതിലിലും ബോര്‍ഡുകളിലും നല്‍കിയിരിക്കുന്ന സൂചനകള്‍ ശ്രദ്ധിക്കണം.

enter women's coaches in train

എത്ര രൂപ പിഴ ഈടാക്കാം

വനിതാ കോച്ചില്‍ അനുവാദമില്ലാതെ കയറിയാല്‍ അവര്‍ക്കെതിരെ ഉടനടി നടപടി സ്വീകരിക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ 500 രൂപ വരെ പിഴ ചുമത്താം. കേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പിഴ 2,500 രൂപ വരെയാകാം. പിഴ അടയ്ക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍ 5000 രൂപ വരെ അടയ്‌ക്കേണ്ടിവരാം.

ട്രാന്‍സ്ജെന്‍ഡര്‍ യാത്രക്കാരുടെ കാര്യത്തില്‍ എന്താണ് നിയമം?

ട്രാന്‍സ്ജെന്‍ഡര്‍ യാത്രക്കാരുമായി ബന്ധപ്പെട്ടും റെയില്‍വേ പ്രത്യേകമായി വിശദീകരണം നല്‍കിയിട്ടുണ്ട്. 2019ലെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ (അവകാശ സംരക്ഷണ) നിയമത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വനിതാ കോച്ചില്‍ പുരുഷ യാത്രക്കാര്‍ക്ക് ബാധകമായ അതേ രീതിയിലുള്ള വിലക്ക് ബാധകമല്ലെന്നാണ് റെയില്‍വേയുടെ വിശദീകരണം.

enter women's coaches in train

ഇക്കാര്യം യാത്രക്കാര്‍ക്ക് വ്യക്തമായി മനസ്സിലാക്കുന്നതിനായി ദക്ഷിണ റെയില്‍വേ ബോധവത്കരണ വീഡിയോയും പുറത്തിറക്കിയിരുന്നു. വനിതകള്‍ക്കായി സംവരണം ചെയ്ത കോച്ചില്‍ ഒരു പുരുഷ യാത്രക്കാരന്‍ കയറുന്നതും തുടര്‍ന്ന് ടിക്കറ്റ് പരിശോധനാ ഉദ്യോഗസ്ഥര്‍ ഇടപെടുന്നതുമാണ് വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.

കോച്ചില്‍ കയറുന്നതിന് മുമ്പ് ശ്രദ്ധിക്കാം

ട്രെയിനില്‍ കയറുമ്പോള്‍ കോച്ചിന്റെ പുറത്ത് നല്‍കിയിരിക്കുന്ന റിസര്‍വേഷന്‍ അടയാളങ്ങളും കോച്ച് നമ്പറും യാത്രക്കാരുടെ വിഭാഗവും ശ്രദ്ധിക്കുക. പ്രത്യേക വിഭാഗത്തിനായി മാറ്റിവച്ചിരിക്കുന്ന കോച്ചില്‍ അനുമതിയില്ലാതെ കയറുന്നത് ഒഴിവാക്കുന്നതാണ് സുരക്ഷിതം.

Content Highlights :Special coaches have been allocated on trains for the safety of female passengers. Under railway regulations, it is an offense for male passengers to enter these coaches without authorization. Those caught doing so may face fines and other punitive measures.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image