

കര്‍ണാടക സ്വദേശിയായ യുവാവിനെ ഷാര്‍ജയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒമ്പത് കഷണമായി മുറിച്ച നിലയിലാണ് അല്‍വിന്‍ പ്രകാശ് കുന്ദറിന്റെ മൃതദേഹം കണ്ടെത്തിയത്. ജൂലൈയില്‍ നടന്ന കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്ത് വരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അല്‍വിന്‍ പ്രകാശിന്റെ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് കുടുംബം രംഗത്തെത്തിയതോടെയാണ് മരണവിവരം പുറത്തറിയുന്നത്. അതതേസമയം അല്‍വിന്റെ മരണത്തിന് ശേഷം ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകനെയും കാണാനില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഒമാനിലേക്ക് പോകുന്ന വഴിക്കുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്ത് വെച്ച ഒരു കാറില്‍ നിന്നുമാണ് അല്‍വിന്റെ മൃതദേഹം കണ്ടെത്തിയത്. അല്‍വിന്റെ മൃതദേഹം ഒമ്പത് കഷണമാക്കി രണ്ട് ബാഗിലാക്കി കെട്ടിവെച്ചിരിക്കുകയായിരുന്നുവെന്നാണ് സഹോദരന്‍ അനില്‍ പ്രശാന്ത് കുന്ദര്‍ പറയുന്നത്. താന്‍ ജൂലൈ 20ന് അല്‍വിന്‍ പ്രകാശിനെ വിളിച്ചിരുന്നുവെന്നും എന്നാല്‍ ഫോണ്‍ എടുക്കുന്നതിന് പകരം താന്‍ സുഖമായിരിക്കുന്നു എന്ന സന്ദേശമാണ് അല്‍വിന്‍ അയച്ചതെന്നും അനില്‍ പ്രശാന്ത് പറഞ്ഞു.
പക്ഷേ, സാധാരണ വോയിസ് മെസേജ് മാത്രം അയച്ചിരുന്ന അല്‍വിന്‍ ടെക്‌സ് മെസേജ് അയച്ചതില്‍ അസ്വാഭാവികത തോന്നിയിരുന്നു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും അനില്‍ വിളിച്ചപ്പോള്‍ അല്‍വിന്‍ പ്രകാശ് ഫോണ്‍ എടുത്തിരുന്നില്ല. തുടര്‍ന്ന് അനില്‍ അല്‍വിന്റെ സഹപാഠിയായിരുന്ന ഷാര്‍ജയില്‍ തന്നെയുള്ള മനോഹറിനെ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു. മനോഹര്‍ അല്‍വിന്റെ ഫ്‌ളാറ്റില്‍ പോയി അന്വേഷിച്ചപ്പോള്‍ അല്‍വിന്‍ ഇന്ത്യയിലേക്ക് പോയെന്നായിരുന്നു സെക്യൂരിറ്റിയില്‍ നിന്നും ലഭിച്ച മറുപടി.
അല്‍വിന്‍ ജോലി ചെയ്തിരുന്ന കമ്പനിയിലെ എച്ച്ആറും അല്‍വിന്‍ കുടുംബത്തോടെ ഇന്ത്യയിലേക്ക് പോയെന്ന് മനോഹറിനോട് പറയുകയായിരുന്നു. പിന്നാലെ അല്‍വിന്‍ ഇന്ത്യയില്‍ എത്തിയില്ലെന്നും അല്‍വിനെ കുറിച്ച് അന്വേഷിക്കണമെന്നും പറഞ്ഞ് അനില്‍ കമ്പനിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പാസ്‌പോര്‍ട്ട് പരിശോധനയില്‍ അല്‍വിന്‍ ഷാര്‍ജ വിട്ടുപോയില്ലെന്ന് വ്യക്തമാകുകയും മിസ്സിങ് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.
പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കാറില്‍ നിന്നും അല്‍വിന്റെ മൃതദേഹം കഷണങ്ങളാക്കിയ നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ഇടയാക്കിയ കാരണത്തെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. അല്‍വിന്‍ പ്രകാശിന്റെ ഭാര്യ ടീന കുന്ദറും മകനും ഷാര്‍ജ വിട്ട് ഇന്ത്യയിലെത്തിയിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. മകനും ഭാര്യയും എവിടെയാണെന്നോ അവര്‍ക്ക് മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും ഇതുവരെ വ്യക്തമായിട്ടില്ല.
അല്‍വിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് യുഎഇയിലെ നിയമനടപടികള്‍ അവസാനിക്കാന്‍ കാത്തിരിക്കുകയാണ് കുടുംബം. 14 വര്‍ഷമായി അല്‍വിന്‍ പ്രകാശ് ഷാര്‍ജ വിമാനത്താവളത്തിലാണ് ജോലി ചെയ്യുന്നത്. ടീനയ്ക്കും 10ാം ക്ലാസില്‍ പഠിക്കുന്ന മകനുമൊപ്പം യുഎഇയില്‍ സ്ഥിരതാമസമായിരുന്നു അല്‍വിന്‍. ടീന ഒരു സ്‌കൂള്‍ ടീച്ചറാണ്.
Content Highlights: Karnataka native passed away at Sharjah, wife and son are missing