

കീർത്തി സുരേഷിനെ നായികയാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രമാണ് 'ദൊറോത്തി'. സെപ്റ്റംബർ 25 ന് പുറത്തിറങ്ങുന്ന സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് സംവിധായകൻ. മലയാളത്തിൽ തനിക്കൊരു സിനിമ ചെയ്യാൻ താല്പര്യം ഉണ്ടെന്ന് പറയുകയാണ് കാർത്തിക് സുബ്ബരാജ്. സിനിമ ഒരു റിയൽ ലൈഫ് സ്റ്റോറി ആകുമെന്നും കാർത്തിക് പറഞ്ഞു. പ്രമോഷൻ ഭാഗമായി നൽകിയ പ്രസ്സ് മീറ്റിലാണ് പ്രതികരണം.
'മലയാളത്തിൽ തീർച്ചയായും ഞാൻ ഒരു സിനിമ ചെയ്യും. അതിന് വേണ്ടി ഞാൻ പ്ലാൻ ചെയ്യുന്നുണ്ട്. ഫോർട്ട് കൊച്ചിയിൽ ഇരിക്കുമ്പോൾ ഒരാളെ കണ്ടിരുന്നു. റിയൽ ക്യാരക്ടർ. ആ മനുഷ്യന്റെ കഥ ചെയ്യണം എന്ന ആലോചന ഉണ്ട്'; കാർത്തിക് സുബ്ബരാജ് പറയുന്നു. കാർത്തിക് സുബ്ബരാജിന്റെ പത്താം ചിത്രമായാണ് ദൊറോത്തി ഒരുങ്ങുന്നത്. ഇളയരാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസറിനും പോസ്റ്ററുകൾക്കും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
#KarthikSubbaraj Planning a Malayalam Film💥
— Film Wood Fiscal (@FilmWoodFiscal) September 22, 2026
A Story Based on a Real-Life Character from Fort Kochi🔥 pic.twitter.com/uzwPXWLWFg
ചിത്രത്തിന്റെ തമിഴ്‌നാട് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശക്തി ഫിലിം ഫാക്ടറിയാണ്. ത്രില്ലും ആക്ഷനും റിവഞ്ചും ഒക്കെയായിട്ടുള്ളൊരു പടമാകും ദൊറോത്തി എന്നാണ് ടീസർ നൽകുന്ന സൂചന. കീർത്തി സുരേഷ് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ സാനന്ത്, റിഷികാന്ത് എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ. ഇളയരാജയാണ് സംഗീത സംവിധാനം.
റിവോൾവർ റീത്തഎന്ന ചിത്രത്തിന് ശേഷം കീർത്തി സുരേഷ് നായികയായി എത്തുന്ന് ചിത്രമായത് കൊണ്ട് തന്നെ താരത്തിന്റെ ആരധകരും വലിയ പ്രതീക്ഷയിലാണ് ചിത്രത്ത നോക്കിക്കാണുന്നത്. അതേസമയം സൂര്യയെ നായകനാക്കി ഒരുക്കിയ റെട്രോ ആയിരുന്നു കാർത്തിക് സുബ്ബരാജിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. വലിയറ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ വലിയ ചലനം സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല.
Content Highlights: Filmmaker Karthik Subbaraj is set to make a Malayalam film based on a real-life story. The director has shared details about his plans for the upcoming project in Malayalam cinema.