
പത്തനംതിട്ട: റാന്നിയില്‍ കാറിലെത്തിയ ആള്‍ വളവുമായി മുങ്ങി. പഴവങ്ങാടിക്കരയിലാണ് സംഭവം. പഴവങ്ങാടിക്കര സര്‍വീസ് സഹകരണ സംഘത്തിന്റെ ഇട്ടിയപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന വളം ഡിപ്പോയില്‍ നിന്നാണ് കാറിലെത്തിയ ആള്‍ ഒരു ചാക്ക് വളവുമായി മുങ്ങിയത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
വളം ഡിപ്പോയിലെ സെയില്‍സ്മാന്‍ ചായ കുടിക്കാന്‍ പോയ നേരം അവിടെയെത്തിയ വിരുതന്‍ 1700 രൂപ വിലയുളള ഒരു ചാക്ക് വളമാണ് കാറിലാക്കി കടന്നുകളഞ്ഞത്. ഇയാള്‍ കടത്തിക്കൊണ്ടുപോയ വളത്തിന്റെ പണം സെയില്‍സ്മാനില്‍ നിന്ന് ഈടാക്കാനാണ് ബാങ്കിന്റെ തീരുമാനം. കാറിന്റെ ചിത്രം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: Man arrived in a car in Ranni fled with a sack of fertilizer