പെൺസുഹൃത്തിനൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവ് ജീവനൊടുക്കിയ നിലയിൽ

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം

dot image

പത്തനംതിട്ട: കുമ്പഴയില്‍ പെണ്‍സുഹൃത്തുമായി ഹോട്ടലില്‍ മുറിയെടുത്ത യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശി മുഹമ്മദ് സൂഫിയാന്‍(22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.

മുഹമ്മദ് സൂഫിയാനും പെണ്‍സുഹൃത്തും കൂടി കഴിഞ്ഞ ദിവസം ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. ഇവിടെ വെച്ച് പെണ്‍കുട്ടിയുമായി സൂഫിയാന്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നാലെ പെണ്‍കുട്ടി ശൗചാലയത്തില്‍ പോയ സമയം നോക്കി ഹോട്ടൽ മുറിയില്‍ സൂഫിയാന്‍ തൂങ്ങി മരിക്കുകയായിരുന്നു. പെണ്‍സുഹൃത്തിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇടയ്ക്ക് സൂഫിയാന്‍ ഇതേ ഹോട്ടലില്‍ വരാറുണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlights- A young man who had taken a hotel room with his girlfriend died

dot image
To advertise here,contact us
dot image