പെട്ടെന്ന് ഒടിടി റിലീസ് ചെയ്തില്ലായിരുന്നുവെങ്കിൽ ലാപതാ ലേഡീസ് വലിയ വിജയമാകുമായിരുന്നു: ആമിർ ഖാൻ

2024 മാർച്ച് ഒന്നിനാണ് ലാപതാ ലേഡീസ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഏപ്രിൽ 26 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാനും തുടങ്ങി

dot image

തിയേറ്റർ റിലീസ് ചെയ്ത് ഏതാനും ആഴ്ചകൾക്കുള്ളിൽ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിച്ചില്ലായിരുന്നെങ്കിൽ ലാപതാ ലേഡീസ് ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുമായിരുന്നുവെന്ന് നടൻ ആമിർ ഖാൻ. സിനിമയ്ക്ക് വളരെയധികം മൗത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നു. എന്നാൽ സിനിമ പെട്ടെന്ന് ഒടിടിയിൽ സ്ട്രീം ചെയ്തുവെന്ന് നടൻ പറഞ്ഞു. ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആമിർ ഖാൻ. ചിത്രത്തിന്‍റെ നിര്‍മാണത്തില്‍ നടനും പങ്കാളിയായിരുന്നു.

'ലാപതാ ലേഡീസ് തിയേറ്ററിലെത്തി എട്ട്‌ വാരത്തിനുള്ളിൽ നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ചെയ്തു. അങ്ങനെ ചെയ്തിരുന്നില്ലെങ്കിൽ തിയേറ്ററിൽ കുറച്ചുകൂടി നല്ല പ്രകടനം കാഴ്ചവെക്കുമായിരുന്നു എന്ന് ഞാൻ കരുതുന്നു. ആ സിനിമയ്ക്ക് മൗത്ത് പബ്ലിസിറ്റി മികച്ച രീതിയിൽ ലഭിച്ചിരുന്നു. എന്റെ അഭിപ്രായത്തിൽ, ഇത് ഇത്ര പെട്ടെന്ന് നെറ്റ്ഫ്ലിക്സിൽ പോയിരുന്നില്ലെങ്കിൽ, അത് ഒരു വലിയ വിജയമാകുമായിരുന്നു,' എന്ന് ആമിർ ഖാൻ പറഞ്ഞു.

കിരൺ റാവു സംവിധാനം ചെയ്ത് നിതാൻഷി ഗോയൽ, സ്പർശ് ശ്രീവാസ്തവ, പ്രതിഭ രന്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ലാപതാ ലേഡീസ്. 2024 മാർച്ച് ഒന്നിനാണ് ലാപതാ ലേഡീസ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഏപ്രിൽ 26 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാനും തുടങ്ങി. ഒരു ട്രെയിന്‍ യാത്രയില്‍ പരസ്പരം മാറിപ്പോകുന്ന പുതുതായി കല്യാണം കഴിഞ്ഞ രണ്ട് സ്ത്രീകളില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഓസ്കാറില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു ലാപതാ ലേഡീസ്. ആമിർ ഖാൻ, കിരൺ റാവു, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

Content Highlights: Aamir Khan says that Laapataa Ladies would have been a huge success if it hadn't streamed on OTT so soon

dot image
To advertise here,contact us
dot image