
ദുബൈ: സ്‌കൂബ ഡൈവിങിനിടെ മലയാളി ദുബൈയിൽ മരിച്ചു. വേലൂർ നടവുലിങ്ങാടി സ്വദേശിയായ ഐസക് (29) ആണ് മരിച്ചത്. ജുമേരാ ബീച്ചിൽ സ്‌കൂബ ഡൈവിങ്ങിനിടെ ഓക്സിജൻ കിട്ടാതെ ഹൃദയാഘാതം ഉണ്ടായതായാണ് വിവരം. സഹോദരൻ ഐവിനും ഐസക്കിന്റെ ഭാര്യയും കൂടെ ഉണ്ടായിരുന്നു. പോൾ-ഷീജ ദമ്പതികളുടെ മകനാണ് ഐസക്.
ദുബൈയിൽ ഒരു കമ്പനിയിൽ എഞ്ചിനിയറിങ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഐസക്. ഭാര്യ രേഷ്മയും എഞ്ചിനീയറാണ്. ബലി പെരുന്നാൾ അവധി ആഘോഷിക്കാനാണ് കുടുംബം ജുമേരാ ബീച്ചിൽ സ്‌കൂബ ഡൈവിങിനെത്തിയത്. മൃതദേഹം ഉടൻ നാട്ടിലെത്തിക്കും.
Content Highlights: malayali man died during Scuba Diving In Dubai