കോഫി കുടിച്ച് പാര്‍ട്ടി; ബെംഗളുരുവില്‍ വൈറലായി കോഫി റേവ്

ലണ്ടനിലെ ബേക്കറികളും, ആംസ്റ്റർഡാമിലെ അടുക്കളകളും കടന്ന് ഇപ്പോൾ ഇന്ത്യൻ തെരുവുകളിൽ എത്തിനിൽക്കുകയാണ് കോഫി റേവ്

dot image

പാർട്ടി എന്ന് കേൾക്കുമ്പോഴേ രാത്രിയുടെ തണുപ്പും ഇരുട്ടും എല്ലാമാണ് നമുക്ക് ഓർമ വരിക അല്ലെ. എന്നാൽ ഇപ്പോൾ ഈ ട്രെൻഡ് തൽക്കാലത്തേക്ക് ഒന്ന് മാറിയിട്ടുണ്ടേ.. ഇപ്പോൾ രാവിലെകളിൽ പാർട്ടി നടത്തി ആഘോഷിക്കുകയാണ് ആളുകൾ. എന്നാൽ ഈ പാർട്ടിക്ക് വേറെയും ചില പ്രത്യേകതകളുണ്ട്. സാധാരണ പാർട്ടികളിൽ അധികം കണ്ട് ശീലമില്ലാത്ത കാപ്പിയുമുണ്ട് പാട്ടിനൊപ്പം കൂട്ടായി. ഈ കാപ്പിയെ കോഫി റേവ് എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ യുവാക്കളുടെ മനംകവർന്നുകൊണ്ടാണ് ഈ മോണിങ് സിപ്പ് വൈറലായിരിക്കുന്നത്.

ലണ്ടനിലെ ബേക്കറികളും, ആംസ്റ്റർഡാമിലെ അടുക്കളകളും കടന്ന് ഇപ്പോൾ ഇന്ത്യൻ തെരുവുകളിൽ എത്തിനിൽക്കുകയാണ് കോഫി റേവ്. മദ്യമില്ലാതെ കോഫി ഉപയോഗിച്ചും പാർട്ടി നടത്താമെന്നാണ് ഈ ട്രെൻഡ് ആളുകളോട് പറയുന്നത്. ലഹരി എന്തിനാ കോപ്പിയുണ്ടല്ലോ.

കോഫി ഷോപ്പുകളെ പാർട്ടി ഹോട്‌സ്‌പോട്ടുകളാക്കി മാറ്റുന്നതാണ് പുതിയ ട്രെൻഡ്. മദ്യം ഇല്ലാതെ, ഒരു ഗ്ലാസിൽ കാപ്പിയും പശ്ചാത്തലത്തിൽ സംഗീതവുമായി രാവിലെകൾ ആഘോഷിക്കുന്ന രീതി ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ യുവാക്കൾ ഏറ്റെടുത്ത് കഴിഞ്ഞു.

കൗമാരക്കാർ, മദ്യം ശീലമില്ലാത്തവർ, അന്തർമുഖർ എന്നിവർക്ക് ഏറ്റവും അനുയോജ്യമായ ആഘോഷ രീതിയായിയാണ് കോഫി റേവിനെ കണക്കാക്കുന്നത്. പതിവായി രാത്രികളിൽ മാത്രം പാർട്ടി നടത്തി മടുത്തിരിക്കുന്ന ആളുകൾക്ക് വ്യത്യസ്ത അനുഭവമായിരിക്കും.

എന്നാൽ കോഫി റേവുകൾ നിങ്ങൾ വിചാരിക്കുന്ന സാധാരണ പാർട്ടിയുടെ വൈബിലല്ല മുന്നോട്ട് പോകുന്നത്. പാർട്ടികൾ എപ്പോഴും ശബ്ദം നിറഞ്ഞ് എൽഇഡി ലൈറ്റുകൾ മിന്നി ആളുകൾ നൃത്തം ചെയ്യുന്നത് മാത്രമല്ല. വളരെ ശാന്തമായ അന്തരീക്ഷത്തിൽ കാപ്പി കുടിച്ച് ആസ്വദിക്കാവുന്നവ കൂടിയാണ്. എന്നാൽ ഇവ വളരെ ആസ്വാദ്യകരവുമാണ്. മികച്ച അനുഭവങ്ങൾക്കും, ഓർമ്മകൾക്കും മദ്യമോ, ലഹരി വസ്തുക്കളോ ആവശ്യമില്ലെന്നാണ് കോഫി റേവ് സമൂഹത്തിന് നൽകുന്ന സന്ദേശം.

ഒരു ഫാഷൻ ആഘോഷം എന്നതിനൊക്കെ അപ്പുറത്ത് മറ്റെന്തൊക്കെയോ നൽകുന്നതാണ് കോഫി റേവ് പാർട്ടികൾ.

Content Highlight; Coffee Rave Trend Hits Bengaluru and Mumbai

dot image
To advertise here,contact us
dot image