വീര സിംഹ റെഡ്‌ഡി തിയേറ്ററിൽ മിസ്സായോ? വരുന്നു മറ്റൊരു ബാലയ്യ-ഗോപിചന്ദ് മലിനേനി ചിത്രം

'എൻബികെ111' എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന സിനിമ ചരിത്ര-ഇതിഹാസ കഥയാണ് പറയുന്നത്

dot image

തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയും സംവിധായകൻ ഗോപിചന്ദ് മലിനേനിയും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'എൻബികെ111' എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന സിനിമ ചരിത്ര-ഇതിഹാസ കഥയാണ് പറയുന്നത്. ജൂൺ 10 നാണ് ബാലകൃഷ്ണയുടെ ജന്മദിനം. ഇതിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ 111-ാമത് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 'വീര സിംഹ റെഡ്ഡി' എന്ന തകർപ്പൻ ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രമാണിത്.

വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരുവാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഒരു സിംഹത്തിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. നടന്റെ മറ്റൊരു മാസ് കഥാപാത്രമായിരിക്കും സിനിമയിലുണ്ടാവുക എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Also Read:

മാസ്, കൊമേഴ്സ്യൽ എന്റർടെയ്നറുകളിലൂടെ ശ്രദ്ധേയനായ ഗോപിചന്ദ് മലിനേനി ആദ്യമായി ഒരുക്കാൻ പോകുന്ന ചരിത്ര ഇതിഹാസ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തെ നിലവിൽ പ്രീ-പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ്. ചിത്രത്തിലെ ബാക്കിയുള്ള അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും ഉടൻ പ്രഖ്യാപിക്കും. രചന- സംവിധാനം- ഗോപിചന്ദ് മലിനേനി, നിർമ്മാതാവ്- വെങ്കട സതീഷ് കിലാരു, ബാനർ- വൃദ്ധി സിനിമാസ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

Content Highlights: Nandamuri Balakrishna and Gopichand Malineni reunite for a historical action movie

dot image
To advertise here,contact us
dot image