ദുബൈയിലും അബുദാബിയിലും മൂടൽ മഞ്ഞ്; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

രാവിലെ എട്ട് മണി വരെ മൂടല്‍മഞ്ഞ് കാരണം ദൃശ്യപരത കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു

dot image

ദുബൈ: മൂടല്‍മഞ്ഞിനെ തുടര്‍ന്ന് അബുദാബിയിലും ദുബൈയിലും കാലാവസ്ഥ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. രാവിലെ എട്ട് മണി വരെ മൂടല്‍മഞ്ഞ് കാരണം ദൃശ്യപരത കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ദുബൈയിലും അബുദാബിയിലും റെഡ് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

അതേ സമയം, ഇന്ന് തെളിഞ്ഞതോ ഭാഗികമായോ മേഘാവൃതമായ അന്തരീക്ഷമുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കുറഞ്ഞ താപനില 24 ഡിഗ്രി സെല്‍ഷ്യസും മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെയും കൂടിയ താപനില 37 മുതല്‍ 41 വരെ ആയിരിക്കും. മണിക്കൂറിൽ 35 കിലോമീറ്റര്‍ വേഗത്തിൽ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Content Highlights- Meteorological Department issues fog warning in Dubai and Abu Dhabi

dot image
To advertise here,contact us
dot image