മദ്യലഹരിയില്‍ ഡ്രൈവിങ്, ഥാര്‍ ഇടിച്ച് ആമയൂരില്‍ കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം

മദ്യലഹരിയില്‍ ഡ്രൈവിങ്, ഥാര്‍ ഇടിച്ച് ആമയൂരില്‍ കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം
dot image

പാലക്കാട്: കൊപ്പം ആമയൂരില്‍  മഹീന്ദ്ര ഥാര്‍ ജീപ്പ് ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. ആമയൂര്‍ സ്വദേശി കുറുപ്പുതൊടി സലീം ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. സലീമിനെ ഉടന്‍ തന്നെ മേലെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജീപ്പ് ഡ്രൈവര്‍ തൃത്താല ഉള്ളന്നൂര്‍ സ്വദേശി മുഹമ്മദ് റാഷിദിനെ കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ പരിശോധനയില്‍ റാഷിദ് മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.

Content Highlights: Pedestrian Dies After Mahindra Thar Collision in Koppam Amayur

dot image
To advertise here,contact us
dot image