

പാലക്കാട്: പാലക്കാട് വടക്കാഞ്ചേരിയില്‍ കെഎസ്ആര്‍ടിസിബസ്സും സ്‌കൂട്ടറും കൂച്ചിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്. മംഗലംഡാം പൂതംകോട് മേക്കാട്ടില്‍ വീട്ടില്‍ എല്‍ദോ വര്‍ഗീസി (52) നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ എല്‍ദോയെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ട് എഴുമണിയോടയാണ് അപകടം സംഭവിച്ചത്. വടക്കാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിര്‍ ദിശയില്‍ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. വടക്കാഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Content Highlights: A scooter rider suffered serious injuries after a collision involving a KSRTC bus