പാലക്കാട് സാമ്പത്തിക തർക്കത്തിനിടെ ഒരാൾക്ക് വെട്ടേറ്റു

സമീപവാസിയാണ് മാത്യുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്

പാലക്കാട് സാമ്പത്തിക തർക്കത്തിനിടെ ഒരാൾക്ക് വെട്ടേറ്റു
dot image

പാലക്കാട്: കണ്ണമ്പ്ര വാണിയമ്പാറയില്‍ സാമ്പത്തിക പ്രശ്‌നവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു. വാണിയംപാറ മേലെ ചുങ്കത്താണ് സംഭവം. വാണിയംപാറ സ്വദേശി കെ പി മാത്യു(63)വിനാണ് വെട്ടേറ്റത്. സമീപവാസിയായ റെജിയാണ് ആക്രമിച്ചത്. വെട്ടേറ്റ മാത്യുവിനെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlight; One person was stabbed during a financial dispute in Palakkad

dot image
To advertise here,contact us
dot image