കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം; ആനക്കര ഗ്രാമ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്

പഞ്ചായത്ത് പ്രസിഡന്റായി ജംസീനയെ തെരഞ്ഞെടുത്തു.

കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം; ആനക്കര ഗ്രാമ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്
dot image

പാലക്കാട്: കോണ്‍ഗ്രസ്സ് - മുസ്‌ലിം ലീഗ് തര്‍ക്കത്തില്‍ യുഡിഎഫിന് പഞ്ചായത്ത് നഷ്ടമായി. പാലക്കാട് ആനക്കര പഞ്ചായത്തിലാണ് കോണ്‍ഗ്രസിനെ വീഴ്ത്തി സിപിഐഎം ഭരണം പിടിച്ചത്. വോട്ടെടുപ്പില്‍ നിന്ന് മുസ്ലിം ലീഗ് വിട്ടുനില്‍ക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റായി ജംസീനയെ തെരഞ്ഞെടുത്തു.

പഞ്ചായത്തിലെ താല്‍ക്കാലിക നിയമനങ്ങള്‍ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. ഇതിനെ ലീഗ് പിന്തുണയ്ക്കുകയായിരുന്നു.

നേരത്തെ യുഡിഎഫിന് ഒമ്പത് സീറ്റും എല്‍ഡിഎഫിന് ഏഴ് സീറ്റും ബിജെപിക്ക് ഒരു സീറ്റുമാണ് ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ യുഡിഎഫിന് ആറ് സീറ്റിലേക്ക് ചുരുങ്ങുകയും. മുസ്ലിം ലീഗ് അംഗങ്ങള്‍ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.

Content Highlights: A dispute between the Congress and the Muslim League has led to the UDF losing control of a panchayat

dot image
To advertise here,contact us
dot image