'ചിരിച്ച് മരിച്ചേനേ' എന്ന് പറയുന്നത് വെറുതെയായേക്കില്ല! ചിലപ്പോൾ സംഭവിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ധർ

ഭയപ്പെടേണ്ടതില്ലെങ്കിലും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

'ചിരിച്ച് മരിച്ചേനേ' എന്ന് പറയുന്നത് വെറുതെയായേക്കില്ല! ചിലപ്പോൾ സംഭവിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ധർ
dot image

അത്രയും രസകരമായ ചിരിയുണർത്തുന്ന സംഭാഷണങ്ങൾ കേട്ടാൽ, സംഭവങ്ങൾ കണ്ടാൽ പൊട്ടിച്ചിരിക്കൊപ്പം നമ്മൾ പറയുന്ന വാചകമാണ് ഞാൻ ചിരിച്ച് മരിച്ചേനേയെന്ന്. എന്നാൽ പൊട്ടിച്ചിരിപ്പിച്ച തമാശയുടെ സ്വഭാവം വ്യക്തമാക്കാൻ പറയുന്ന ഈ വാചകം അങ്ങ് സംഭവിച്ചാലോ? പറഞ്ഞതിൽ കാര്യമുണ്ട്. ചിരിക്കുന്നതിനിടയിൽ ആളുകൾക്ക് മരണം സംഭവിക്കുന്നത് വളരെ ചുരുക്കമാണെങ്കിലും വിദഗ്ധർ പറയുന്നത് അങ്ങനെ സംഭവിക്കാം എന്നാണ്. പക്ഷേ അപ്പോഴും ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാണ് ചിരിയെന്ന് ഡോക്ടർമാർ തറപ്പിച്ച് പറയാറുമുണ്ട്.

ഭയപ്പെടുത്താനല്ല, മറിച്ച് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം…

ചിരി അല്ലെങ്കിൽ പൊട്ടിച്ചിരി ചില സമയങ്ങളിൽ ശരീരത്തിൽ പ്രതികൂലമായ അവസ്ഥയുണ്ടാക്കിയേക്കാം. അതിന് വഴിവെയ്ക്കുന്നത് മറ്റാരുമല്ല നമ്മുടെ ഹൃദയം തന്നെയാണ്. അതിതീവ്രമായ ചിരി മൂലമുണ്ടാകുന്ന പ്രതിഭാസമാണ് 'laughter - induced - syncope'. പരിധിക്കപ്പുറമുള്ള പൊട്ടിച്ചിരി പെട്ടെന്ന് രക്തസമ്മർദം കുറയ്ക്കും ഇതോടെ ഓട്ടോണോമിക്ക് നാഡീ വ്യവസ്ഥ പ്രതികരിക്കും (ശരീരത്തിലെ ഈ വ്യവസ്ഥയാണ് ഇൻവോളന്ററി പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്), ഇതിന്റെ ഫലമായി തലച്ചോറിലേക്കുള്ള രക്തയോട്ടം താത്കാലികമായി കുറയുകയും ബോധരഹിതമാവുകയും ചെയ്യും.

നിങ്ങൾ പൊട്ടിച്ചിരിക്കുമ്പോൾ നെഞ്ച് ഭാഗം മുകളിലേക്കും താഴേക്കും ചലിക്കും. ഇത് നെഞ്ചിലെ (തൊറാസിക്ക് കാവിറ്റി) സമ്മർദം കുറയ്ക്കും. ആന്തരീകാവയവങ്ങളും തലച്ചോറും തമ്മിലുള്ള ആശയവിനിമയത്തിന് സഹായിക്കുന്ന വാഗസ് നാഡി നൽകുന്ന സിഗ്നലുകളെ ഇത് സ്വാധീനിക്കും. ഇതോടെ തലയിൽ ഒരു ഭാരകുറവ് തോന്നും.. വളരെ വളരെ അസാധാരണമായ സമയത്ത് മാത്രമേ ഇങ്ങനെയുണ്ടാവാൻ സാധ്യതയുള്ളു. അതും അമിതമായി നിങ്ങൾ ചിരിക്കുമ്പോഴാകും ഇങ്ങനെ സംഭവിക്കുകയെന്ന് ഡോ. ടോഡ് കോഹെൻ വ്യക്തമാക്കുന്നത്. ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ കാർഡിയോളജി മേധാവിയാണ് അദ്ദേഹം.

ഇത്തരത്തിലെ ആദ്യത്തെ സംഭവം 1997ലാണ് റിപ്പോർട്ട് ചെയ്തത്. അമിതരക്തസമ്മർദമുള്ള ഒരു 62കാരൻ ടിവി ഷോയായ സെയ്ൻഫീൽഡ് കണ്ട് നിയന്ത്രണംവിട്ട് ചിരിച്ച് നിരവധി തവണ ബോധരഹിതനായിട്ടുണ്ട്. ഭാഗ്യവശാൽ അദ്ദേഹത്തിന്റെ ജീവന് അപകടമൊന്നും സംഭവിച്ചില്ല. പക്ഷേ ചില സമയങ്ങളിൽ പൊട്ടിച്ചിരിക്കുന്നത് ഹൃദയം, ശ്വാസകോശം, തലച്ചോറ് എന്നിവിടങ്ങളിലേക്കുള്ള വായു സഞ്ചാരത്തെ തടയാം. ഇതുമൂലമുണ്ടാകുന്ന ശ്വാസതടസം ആസ്ത്മയ്ക്ക് കാരണമാകും. 2009ൽ ആസ്ത്മ രോഗികളിലേക്ക് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത് പൊട്ടിച്ചിരി ആസ്ത്മയിലേക്ക് വഴിമാറാൻ സാധ്യത കൂടുതലാണെന്നാണ്. കൈയിൽ ഇൻഹേലർ ഇല്ലെങ്കിൽ അപകട സാധ്യത വർദ്ധിക്കും.

Also Read:

അനിയന്ത്രിതമായ ചിരിയെ തുടർന്ന് ശരീരത്തിൽ ആവശ്യത്തിന് ഓക്‌സിജൻ ലഭിക്കാത്ത ആസ്ഫിക്‌സിയേഷൻ എന്ന അവസ്ഥ, ഹൃദയാഘാതം എന്നിവ മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് UCLA ഹെൽത്തിലെ കാർഡിയോളജിസ്റ്റായ ഡോ മേഗൻ കാമത്തും പറയുന്നു. അപ്പോഴും ഓർക്കുക വളരെ ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രമേ ഇങ്ങനെ സംഭവിക്കൂ…

Content Highlights: Sometimes, in very rare case laughter can cause death

dot image
To advertise here,contact us
dot image