
കോഴിക്കോട്: എലത്തൂര്‍ കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കോഴിക്കോടേക്ക് വരികയായിരുന്ന ബസും എതിര്‍ ദിശയില്‍ സഞ്ചരിച്ച ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Content Highlight; private bus and lorry collide in Kozhikode, 12 injured