ഫൈനലിൽ പരിക്ക് വില്ലനാകുമോ? ഇന്ത്യക്ക് കിട്ടുക 16ന്റെ പണി!

എന്നാൽ പേശിവലിവ് അനുഭവപ്പെട്ട താരം കളം വിട്ടു

ഫൈനലിൽ പരിക്ക് വില്ലനാകുമോ? ഇന്ത്യക്ക് കിട്ടുക 16ന്റെ പണി!
dot image

ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിനിടെ ഇന്ത്യൻ താരങ്ങളായ അഭിഷേക് ശർമക്കും ഹാർദിക് പാണ്ഡ്യക്കും പരിക്കേറ്റതായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ചായ മോർണെ മോർക്കൽ പറഞ്ഞിരുന്നു. മത്സരത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഭിഷേകിന്റെ പരിക്ക് ഭേദമായെന്നും എന്നാൽ ഹാർദിക്കിന്റെ കാര്യത്തിൽ ഒന്നും പറായാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീലങ്കക്കെതിരായ മത്സരത്തിൽ ഒരു ഓവർ മാത്രമാണ് ഹാർദിക് പന്തെറിഞ്ഞത്. ആദ്യ ഓവർ എറിഞ്ഞ താരം ഒരു വിക്കറ്റ് വീഴ്ത്തി ഇന്ത്യയ്ക്കു മികച്ച തുടക്കം നൽകി. എന്നാൽ പേശിവലിവ് അനുഭവപ്പെട്ട താരം കളം വിട്ടു. പിന്നീട് ഒരോവർ പോലും എറിയാൻ ഹാർദിക്കെത്തിയില്ല.

ഇന്ത്യയുടെ ബാറ്റിങിന്റെ ഒമ്പതാം ഓവറിലാണ് അഭിഷേകിന് പേശിവലിവ് അനുഭവപ്പെട്ടത്. റണ്ണിനായുള്ള ഓട്ടത്തിനിടെ താരം അസ്വസ്ഥത പ്രകടിപ്പിടിക്കുകയായിരുന്നു. വലതു കാലിനാണ് താരത്തിന് പേശിവലിവ് അനുഭവപ്പെട്ടത്. താരം വേദനകൊണ്ടു ഇടയ്ക്കിടെ കാലിൽ പിടിക്കുന്നതും കാണാമായിരുന്നു. ഔട്ടായി മടങ്ങിയ അഭിഷേക് പിന്നീട് ക്രീസിലെത്തിയിട്ടില്ലായിരുന്നു.

പ്രധാന താരങ്ങളായ അഭിഷേകിനും ഹാർദിക്കിനും പൂർണ ഫിറ്റ്‌നസിൽ ഫൈനലിൽ ഇറങ്ങാൻ സാധിച്ചില്ലെങ്കിൽ അത് ടീമിനെ വലിയ രീതിയിൽ തന്നെ ബാധിക്കുമെന്നുറപ്പാണ്. ഫൈനലിന് മുമ്പ് മറ്റ് പരിശീലങ്ങളൊന്നും ടീമിനുണ്ടാകില്ലെന്നും മോർക്കൽ അറിയിച്ചു.

Content Highlights- Abhishek Sharma and Hardik Pandya Injured in game against Sri Lanka

dot image
To advertise here,contact us
dot image