പാലക്കാട് ഭാര്യയെ ഭർത്താവ് ടാപ്പിംഗ് കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു

റോബിനെ കല്ലടിക്കോട് പൊലീസ് കസ്റ്റഡിയിൽ എടുത്തു

പാലക്കാട് ഭാര്യയെ ഭർത്താവ് ടാപ്പിംഗ് കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു
dot image

പാലക്കാട് : പാലക്കാട് ഭാര്യയെ ഭർത്താവ് ടാപ്പിംഗ് കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു. പാലക്കയം ചീനിക്കപ്പാറ കുണ്ടംപൊട്ടി സ്വദേശിനി ശില്പ (24)യെയാണ് കുത്തി പരിക്കേൽപ്പിച്ചത്. ഭർത്താവ് മൈലാംപാടം സ്വദേശി റോബി(26)നാണ് കുത്തി പരിക്കേൽപ്പിച്ചത്.

ഇന്ന് പുലർച്ചെ പാലക്കാട് തച്ചമ്പാറയിലാണ് സംഭവം. ഇരുവരും സംസാരിക്കുന്നതിനിടെ തർകത്തിലാവുകയും റോബിൻ ശില്പയെ ടാപ്പിംഗ് കത്തി കൊണ്ട് കുത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ശില്പയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോബിനെ കല്ലടിക്കോട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Content Highlight : Husband stabs wife with tapping knife in Palakkad

dot image
To advertise here,contact us
dot image