കുതിരമൂളി - കള്ളിയമ്പാറ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യം, കോൺഗ്രസ് റോഡ് ഉപരോധിച്ചു

അച്ചനാങ്കോട്, ഇടച്ചിറ, പയമ്പളളം എന്നീ വാർഡുകളിലെ ഭൂരിഭാഗം ജനങ്ങൾ ഉപയോഗിക്കുന്ന പാതയാണ് ഗതാഗത യോഗ്യമല്ലാത്ത രീതിയിൽ കിടക്കുന്നത്

dot image

കൊല്ലങ്കോട്: പാലക്കാട് പൊട്ടിപൊളിഞ്ഞു കിടക്കുന്ന കുതിരമൂളി - കള്ളിയമ്പാറ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഏഴ്, എട്ട് വാർഡ് കമ്മിറ്റികൾ റോഡ് ഉപരോധിച്ചു. അച്ചനാങ്കോട്, ഇടച്ചിറ, പയമ്പളളം എന്നീ വാർഡുകളിലെ ഭൂരിഭാഗം ജനങ്ങൾ ഉപയോഗിക്കുന്ന പാതയാണ് ഗതാഗത യോഗ്യമല്ലാത്ത രീതിയിൽ കിടക്കുന്നത്. കള്ളിയമ്പാറ ഉന്നതി, പലകപ്പാണ്ടി വെള്ളച്ചാട്ടം, അയ്യപ്പേട്ടൻ്റെ കട തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തുന്ന പാതയാണ് പൊട്ടിപൊളിഞ്ഞു കിടക്കുന്നത്.

നെന്മാറ നിയമസഭാ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന സി എൻ വിജയകൃഷ്ണനാണ് ഉപരോധം ഉദ്ഘാടനം ചെയ്തത്. കൊല്ലങ്കോട് ഗ്രാമപ്പഞ്ചായത്ത് അംഗം കെ ഗുരുവായൂരപ്പൻ അധ്യക്ഷനായി. കെപിസിസി അംഗം സജേഷ് ചന്ദ്രൻ, ഗ്രാമപ്പഞ്ചായത്തംഗം എ പ്രിയദർശൻ, കൊല്ലങ്കോട് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘം പ്രസിഡൻ്റ് പി ശെൽവരാജൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രസാദ് വേലായുധൻ, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്, കെ ഗുരുവായൂരപ്പൻ, വിജിത സഹദേവൻ, കൗസല്യ വിജയൻ, കല്യാണി, ശശി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Content highlights- Road blockaded to demand that Kuthiramooli-Kalliyampara road be made passable

dot image
To advertise here,contact us
dot image