വടക്കഞ്ചേരിയില്‍ വീണ്ടും മോഷണം: വീട് കുത്തിത്തുറന്ന് 13 പവനും പണവും കവര്‍ന്നു

കഴിഞ്ഞ ദിവസം രാത്രി മുടപ്പല്ലൂര്‍ ചക്കാന്തറ ഭാഗത്ത് ആറുമുഖന്‍ എന്നയാളുടെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു

വടക്കഞ്ചേരിയില്‍ വീണ്ടും മോഷണം: വീട് കുത്തിത്തുറന്ന് 13 പവനും പണവും കവര്‍ന്നു
dot image

പാലക്കാട്: വടക്കഞ്ചേരിയില്‍ വീണ്ടും മോഷണം. പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 12 പവനും പണവും വാച്ചും കവര്‍ന്നു. മുടപ്പല്ലൂര്‍ പടിഞ്ഞാറേത്തറ സ്വദേശി ഗംഗാധരന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ലോക്കറില്‍ സൂക്ഷിച്ച 13 പവന്‍ സ്വര്‍ണാഭരണങ്ങളും ബാഗില്‍ സൂക്ഷിച്ചിരുന്ന 8500 രൂപയും വിലകൂടിയ ലേഡീസ് വാച്ചുമാണ് നഷ്ടമായത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ വീട്ടുകാര്‍ തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

കഴിഞ്ഞ ദിവസം രാത്രി മുടപ്പല്ലൂര്‍ ചക്കാന്തറ ഭാഗത്ത് ആറുമുഖന്‍ എന്നയാളുടെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു. അതിനു മുന്‍പ് വടക്കഞ്ചേരി ടൗണിലെ ലോട്ടറിക്കടയിലും മോഷണമുണ്ടായി. അയ്യായിരം രൂപയും അറുപതിനായിരം രൂപയുടെ ലോട്ടറി ടിക്കറ്റുമാണ് കവര്‍ന്നത്. ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുളള വിനായക ലോട്ടറി ഏജന്‍സിയിലാണ് മോഷണമുണ്ടായത്. വ്യാഴാഴ്ച്ച രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് വിവരമറിയുന്നത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. പൂട്ടുപൊളിക്കാന്‍ ഉപയോഗിച്ചതായി സംശയിക്കുന്ന കമ്പി കടയ്ക്കുളളില്‍ നിന്ന് കണ്ടെത്തി. ഈ കടയുടെ എതിര്‍വശത്തുളള കടയില്‍ കഴിഞ്ഞയാഴ്ച്ച മോഷണം നടന്നിരുന്നു.

Content Highlights: Theft in vadakkenchery, 12 sovereign gold and cash robbed from home

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us