
പാലക്കാട്: പാലക്കാട് അടയ്ക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കിഴക്കഞ്ചേരി പനംകുറ്റി സ്വദേശി ഉല്ലാസാണ് മരിച്ചത്. 31 വയസായിരുന്നു. സുഹൃത്തിന്‌റെ വീട്ടില്‍ അടയ്ക്ക പറിക്കാന്‍ പോയതായിരുന്നു ഉല്ലാസ്.
ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം നടന്നത്. അടയ്ക്ക പറിക്കവേ ഉല്ലാസിന്റെ കൈയിലിരുന്ന തോട്ടി സമീപത്തെ വൈദ്യുതി ലൈനില്‍ തട്ടുകയും ഷോക്കേല്‍ക്കുകയുമായിരുന്നു.
content highlights: 31-year-old dies after being shocked while going to pick a lock at his friend's house