

ആലപ്പുഴ: അടിയന്തര പ്രളയ സഹായവിതരണതത്തിന് അപേക്ഷ നല്‍കിയവരില്‍ പകുതിയിലധികം പേരെയും വെട്ടി സംസ്ഥാന സര്‍ക്കാര്‍. റവന്യൂ വകുപ്പ് പരസ്യപ്പെടുത്താത്ത കണക്ക് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. കുട്ടനാട്ടില്‍ 41,738 പേര്‍ പ്രളയ സഹായത്തിനായി അപേക്ഷ നല്‍കി. എന്നാല്‍ റവന്യൂ വകുപ്പിന്റെ കണക്ക് പ്രകാരം അത് വെട്ടി 23, 536 മാത്രമാക്കി ചുരുക്കി. നാല്‍പതിനായിരത്തില്‍ അധികം വീടുകളില്‍ വെള്ളം കയറിയെന്ന പഞ്ചായത്ത് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട് നിലനില്‍ക്കേയാണ് നീക്കം. ചെങ്ങന്നൂരിലും അപ്പര്‍ കുട്ടനാട്ടിലും ഒഴിവാക്കപ്പെട്ടവരില്‍ അര്‍ഹരുമുണ്ടെന്നാണ് ആരോപണം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലം ഉള്‍പ്പെടുന്ന താലൂക്കില്‍ അപേക്ഷകരില്‍ ഭൂരിഭാഗം പേരെയും പരിഗണിച്ചിട്ടുണ്ട്. കുട്ടനാട് ചെമ്പകുളം പുല്ലങ്ങടിയിൽ ഇതുവരെ ഒരാള്‍ക്കും ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പട്ടികയില്‍ അനര്‍ഹര്‍ കയറിക്കൂടിയെന്നാണ് സര്‍ക്കാര്‍ വാദം.
ഔദ്യോഗികമായി ആരൊക്കെയാണ് അര്‍ഹരെന്ന വിവരം റവന്യൂ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. ചെങ്ങന്നൂരിലിലും കുട്ടനാട്ടിലുമാണ് ആലപ്പുഴ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വെള്ളം കയറിയ ഇടങ്ങള്‍ എന്നിരിക്കെ കാര്‍ത്തികപ്പള്ളി താലൂക്കിൽ മാത്രം കൂടുതല്‍ പേരെ പരിഗണിച്ചെന്ന ആക്ഷേപവും ഇപ്പോള്‍ ഉയരുന്നുണ്ട്.
ചെങ്ങന്നൂരില്‍ അപേക്ഷ നല്‍കിയത് 15,000 ത്തോളം പേരാണ്. എന്നാല്‍ റെവന്യു വകുപ്പിന്റെ കണക്കില്‍ 6210 വീടുകള്‍ മാത്രമാണുള്ളത്. അധികം ദുരിതമില്ലാതിരുന്ന കാര്‍ത്തികപ്പളളി താലൂക്കില്‍ 10592 പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചേര്‍ത്തല 378, അമ്പലപ്പുഴ 1377, മാവേലിക്കര 1221, എന്നിങ്ങനെയാണ് കണക്കുകള്‍. എന്നാല്‍ ഒരാള്‍ക്ക് പോലും പതിനായിരം രൂപ സഹായം ലഭിച്ചിട്ടില്ല. അനര്‍ഹര്‍ കടന്നുകൂടിയെന്ന സര്‍ക്കാര്‍ വാദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയും സൂക്ഷ്മ പരിശോധന വേണമെന്ന് റവന്യൂ വകുപ്പ് പറയുന്നു. അതേസമയം കളക്ടറേറ്റുകളിലേക്ക് പണം അനുവദിച്ചു നല്‍കി എന്നാണ് മുഖ്യമന്ത്രി പറയുന്നത്.
അപേക്ഷകരില്‍ അനര്‍ഹര്‍ കടന്നുകൂടിയെന്നും അവരെ ഒഴിവാക്കാനുള്ള കാലതാമസമാണ് നേരിടുന്നതെന്നുമാണ് കഴിഞ്ഞിദിവസം മാധ്യമങ്ങളോട് സംസാരിക്കവേ മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞത്. അതേസമയം ആരാണ് ഈ അനര്‍ഹര്‍ എന്നാണ് കുട്ടനാട്ടിലെ ജനങ്ങള്‍ ചോദിക്കുന്നത്. കുട്ടനാട്ടില്‍ നാല്‍പതിനായിരം പേര്‍ പ്രളയദുരിതബാധിതരാണെന്ന് എംഎല്‍എ റെജി ചെറിയാന്‍ തന്നെ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി അനര്‍ഹര്‍ കടന്നുകൂടിയെന്ന പ്രസ്താവന നടത്തിയത്. വെള്ളം കയറി ഒരാഴ്ചയോളം വീടുകളില്‍ നിന്നും മാറി താമസിക്കേണ്ട സാഹചര്യമുണ്ടായെന്നാണ് പ്രാദേശികര്‍ പറയുന്നത്. ഇതിന് തെളിവായി ചിത്രങ്ങളെടുത്ത് സൂക്ഷിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു.
കുട്ടനാടിന്റെ ഭൂപ്രകൃതി അനുസരിച്ച് പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ചിലരുടെ വീട്ടിന് പരിസരത്ത് വെള്ളം കയറിയ നിലയിലായിരുന്നു. എന്നാല്‍ വീടിനുള്ളില്‍ വെള്ളം കയറിയില്ലെന്ന കാരണം മുന്‍നിര്‍ത്തി ഇവരെല്ലാം പ്രളയദുരിതാശ്വാസത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടെന്ന സംശയം ഉയരുന്നുണ്ട്. വെള്ളം കയറിയപ്പോൾ ഗുരുതര ആരോഗ്യപ്രശ്‌നം ഉള്ളവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള സാഹചര്യം പോലും ഉണ്ടായിരുന്നില്ലെന്നും മതിയായ വഴി സൗകര്യം പോലുമില്ലാതെ വള്ളത്തില്‍ കയറ്റി രോഗബാധിതരെ പുറത്തെത്തിക്കേണ്ടി വന്നെന്നും പുല്ലങ്ങടിയിലെ ദുരിത ബാധിതൃ പറയുന്നു.
Content Highlights: The Kerala government has reportedly excluded more than half of the people considered for emergency flood relief assistance