

മലപ്പുറം: മലപ്പുറത്ത് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. മലപ്പുറം തെന്നല സ്വദേശി അഷിത(29) ആണ് മരിച്ചത്. കോട്ടക്കല്‍ പാലച്ചിറമാട് വെച്ച് അഷിത സഞ്ചരിച്ച സ്‌കൂട്ടറും ബസും കൂട്ടിയിടിക്കുകയായിരുന്നു. അഷിതയ്‌ക്കൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന പ്രജിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: Scooter rider dies in accident involving bus and scooter in Malappuram