കൊല്ലത്ത് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

അപകടത്തില്‍ പരിക്കേറ്റ മറ്റ് യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

കൊല്ലത്ത് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
dot image

കൊല്ലം: കരുനാഗപ്പളളിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. റീല്‍സ് ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. പുതിയകാവ്-ചക്കുവളളി റൂട്ടില്‍ തൊടിയൂര്‍ പാലത്തിന് സമീപമായിരുന്നു അപകടം. മരുതൂര്‍കുളങ്ങറ കാട്ടില്‍ക്കടവ് സ്വദേശി അരവിന്ദ്(18) ആണ് മരിച്ചത്. മൂന്ന് ബൈക്കുകളിലായി ആറ് യുവാക്കളാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ മറ്റ് യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Content Highlights: Bikes collided while filming reels in Kollam; young man dies tragically

dot image
To advertise here,contact us
dot image