കാറില്‍ കറങ്ങി നടന്ന് ലഹരി വില്‍പ്പന; കൊണ്ടോട്ടിയില്‍ രണ്ടുപേര്‍ പിടിയില്‍

മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്

കാറില്‍ കറങ്ങി നടന്ന് ലഹരി വില്‍പ്പന; കൊണ്ടോട്ടിയില്‍ രണ്ടുപേര്‍ പിടിയില്‍
dot image

മലപ്പുറം: കാറില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് വില്‍പന നടത്തിയ രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് ചുങ്കം സ്വദേശി മുഹമ്മദ് ഷഫീഖ്(32), മലപ്പുറം ചാലിയം സ്വദേശി അബ്ദുള്‍ നിസ്താര്‍ (31) എന്നിവരാണ് പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലത്ത് വെച്ചാണ് ഇവരെ പിടികൂടിയത്.

ഇവരില്‍ നിന്നും ഏഴ് ഗ്രാം എംഡിഎംഎ, അഞ്ച് ഗ്രാം ഹാഷിഷ് ഓയില്‍, ഇലക്ട്രോണിക് ത്രാസ്, 31,000 രൂപ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. ഷഫീഖിനെ കഴിഞ്ഞ വര്‍ഷം 50 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയിരുന്നു. നിസ്താര്‍ കൊലപാതക ശ്രമം, മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്.

Content Highlights: Two Arrested in Kondotty for Allegedly Selling Drugs from Car

dot image
To advertise here,contact us
dot image