
മലപ്പുറം: മലപ്പുറത്ത് പതിനാറുകാരന്റെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സംശയം. വീടിന് സമീപത്തുള്ള കുളത്തില്‍ കുളിച്ച ശേഷം കുട്ടി ചില ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിൽ ഇരിക്കെ ഇന്നലെയായിരുന്നു മരണം സംഭവിച്ചത്.
കുട്ടിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അന്തിമ പരിശോധനാ ഫലം വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. മസ്തിഷ്‌ക ജ്വരബാധ സംശയിക്കുന്നതിനാൽ കുട്ടി കുളിച്ച കുളം അടച്ചു. പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
content highlights: Death of a 16-year-old boy in Malappuram; Encephalitis suspected