കോഴിക്കോട് മലാപ്പറമ്പില്‍ കുടിവെള്ള പൈപ്പ് പൊട്ടി; ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും

നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി

കോഴിക്കോട് മലാപ്പറമ്പില്‍ കുടിവെള്ള പൈപ്പ് പൊട്ടി; ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും
dot image

കോഴിക്കോട്: വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. മലാപ്പറമ്പ് രാരിച്ചന്‍ റോഡിലാണ് പൈപ്പ് പൊട്ടിയത്. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ഇന്നും നാളെയും കുടിവെള്ളം മുടങ്ങും. റോഡില്‍ വന്‍ ഗര്‍ത്തവും രൂപപ്പെട്ടു. പൈപ്പ് പൊട്ടുന്നത് സ്ഥിരമാണെന്നും വാട്ടര്‍ അതോറിറ്റി ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

Content Highlights: Drinking water pipe bursts in kozhikode

dot image
To advertise here,contact us
dot image