വനിതാ ലോകകപ്പില്‍ ഇന്ന് കലാശപ്പോര്; ചരിത്രം തിരുത്താന്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും

നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിൽ വൈകീട്ട് മൂന്ന് മണിക്കാണ് കിരീടപ്പോരാട്ടം

വനിതാ ലോകകപ്പില്‍ ഇന്ന് കലാശപ്പോര്; ചരിത്രം തിരുത്താന്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും
dot image

വനിതാ ഏകദിന ലോകകപ്പിൽ ഇന്ന് കലാശപ്പോരാട്ടം. ചരിത്രത്തിലെ ആദ്യ വനിതാ ക്രിക്കറ്റ് ലോകകീരീടം തേടി ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ‌ പോരാടാനിറങ്ങും. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിൽ വൈകീട്ട് മൂന്ന് മണിക്കാണ് കിരീടപ്പോരാട്ടം. ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.

ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന ലോകകപ്പ് ഫൈനലാണിത്. 2005ലും 2017ലുമാണ് ഇന്ത്യ ഇതിന് മുമ്പ് വനിതാ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ചത്. 2005 ൽ ഓസീസിനോടും 2017 ൽ ഇംഗ്ലണ്ടിനോടും ഇന്ത്യയ്ക്ക് കിരീടം അടിയറവ് പറയേണ്ടി വന്നു.

സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഓസീസ് വനിതളെ മുട്ടുകുത്തിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ പെൺപട കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് തോൽവികളെല്ലാം സെമിയിലെ ചരിത്രവിജയത്തിൽ ഇന്ത്യ കഴുകി കളഞ്ഞിരുന്നു. വമ്പ്യൻമാരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസം ദക്ഷിണാഫ്രിക്കയ്ക്ക് കരുത്താകും. ഇന്ത്യ-ഓസ്ട്രേലിയ സെമി ഫൈനല്‍ പോരാട്ടവും ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലായിരുന്നു നടന്നത്.

Content Highlights: ICC Womens World Cup 2025: India Women vs South Africa Women Final Today

dot image
To advertise here,contact us
dot image