

ലണ്ടന്‍: ബ്രിട്ടനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കത്തിക്കുത്ത്. കേംബ്രിഡ്ജ് ഷെയറിലാണ് ആക്രമണമുണ്ടായത്. പത്ത് പേർക്ക് കത്തിക്കുത്തിൽ പരിക്കേറ്റു. ഇതിൽ ഒൻപത് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ലണ്ടന്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ സര്‍വീസിന്റെ ഡോണ്‍കാസ്റ്ററില്‍ നിന്നും കിങ്‌സ് ക്രോസിലേക്കുള്ള ട്രെയിനിലാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ട്രെയില്‍ ഗതാഗതം ഏറെനേരം തടസപ്പെട്ടു. അതേസമയം, ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
ആക്രമണത്തെ അതീവ ഗുരുതുരമായ സംഭവമായി കണ്ട് തീവ്രവാദ വിരുദ്ധ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പ്രതികരണവുമായി യുകെ പ്രധാനമന്ത്രി കെയിർ സ്റ്റാമർ രംഗത്തെത്തി. സംഭവം ഞെട്ടിക്കുന്നതെന്നായിരുന്നു സ്റ്റാമറുടെ പ്രതികരണം.
Content Highlights: Several people were injured in stabbing inside a running train in britian