ജോലികഴിഞ്ഞ് വരികയായിരുന്ന യുവാവിനെ തടഞ്ഞ് നി‍‍ർത്തി ആക്രമിച്ചു; കേസിൽ കുട്ടിയടക്കം മൂന്ന് പേർ പിടിയിൽ

അക്കൗണ്ടിൽ ഉണ്ടായിരുന്ന 19,000 രൂപയും ഇവ‍ർ മൊബൈൽ ഫോണിൽ നിന്ന് ട്രാൻസ്ഫർ ചെയ്ത് എടുത്തു

dot image

കോഴിക്കോട്: യുവാവിനെ തടഞ്ഞ് നിർത്തി അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പടെ മൂന്ന് പേ‍ർ അറസ്റ്റിൽ. ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് ജോലികഴിഞ്ഞ് പോവുകയായിരുന്ന കണ്ണൂ‍ർ സ്വ​ദേശിയായ യുവാവിൽ നിന്നാണ് ബാങ്കിന്റെ പാസ് വേഡും മൊബൈൽ ഫോണും തട്ടിപ്പറിച്ച് മോഷണം നടത്തിയത്.

അക്കൗണ്ടിൽ ഉണ്ടായിരുന്ന 19,000 രൂപയും ഇവ‍ർ മൊബൈൽ ഫോണിൽ നിന്ന് ട്രാൻസ്ഫ‍ ചെയ്ത് എടുക്കുകയായിരുന്നു. സംഭവത്തിൽ മുഖദാര്‍ സ്വദേശികളായ കളരിവീട്ടില്‍ മുഹമ്മദ് അജ്മല്‍, റക്കുംകടവ് വീട്ടില്‍ മുഹമ്മദ് അഫ്‌സല്‍ ഇരുവരുടേയും സുഹൃത്തായ പ്രായപൂര്‍ത്തിയാകാത്തയാള്‍ എന്നിവ‍‍ർ കസബ പൊലീസിന്റെ പിടിയിലായി.

കഴിഞ്ഞ മെയ് 15നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. കേസിൽ പ്രായപൂ‍ത്തിയാകാത്ത കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കി. പിന്നീട് പിതാവിന്റെകൂടെ പറഞ്ഞയക്കുകയും മറ്റുരണ്ടുപേരെ കോടതിയില്‍ ഹാജരാക്കുകയുംചെയ്തു.

Content Highlights: Suspects arrested in case of restraining and attacking a young man

dot image
To advertise here,contact us
dot image