ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു

വടകര മേമുണ്ട സ്വദേശി കൃഷ്ണനുണ്ണിയാണ് മരിച്ചത്

dot image

കോഴിക്കോട്: ബെംഗളൂരുവില്‍ ഹൃദയാഘാതം മൂലം 22കാരനായ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വടകര മേമുണ്ട സ്വദേശി കൃഷ്ണനുണ്ണിയാണ് മരിച്ചത്. യെലഹങ്ക വൃന്ദാവന്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് എംസിഎ വിദ്യാര്‍ത്ഥിയായിരുന്നു.

ഇന്നലെ രാവിലെ സഹപാഠികളാണ് ഹോസ്റ്റല്‍ മുറിയില്‍ കൃഷ്ണനുണ്ണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.

content highlights: Malayali student dies of heart attack in Bengaluru

dot image
To advertise here,contact us
dot image