നോർത്ത്-സൗത്ത് പ്രണയകഥയുമായി 'പരം സുന്ദരി' ടീസർ; ഇത്തവണയെങ്കിലും മലയാളികളെ അപമാനിക്കരുതേ എന്ന് കമന്റുകൾ

ഗംഭീര വിഷ്വൽസ് ഉള്ള ഒരു പക്കാ റൊമാന്റിക് സിനിമയാകും 'പരം സുന്ദരി' എന്ന സൂചനയാണ് ടീസർ നൽകുന്നത്

dot image

സൗത്ത് ഇന്ത്യൻ കഥാപാത്രങ്ങളെയും അവരുടെ സംസാരശെെലിയെയും അപക്വമായി ചിത്രീകരിക്കുന്നതും തുടർന്നുണ്ടാകുന്ന വിമർശനങ്ങളൊക്കെയും ബോളിവുഡ് ഇൻഡസ്ട്രിയിൽ പതിവാണ്. ചെന്നൈ എക്സ്പ്രെസ്, മീനാക്ഷി സുന്ദരേശ്വർ, ബേബി ജോണ്‍

തുടങ്ങിയ സിനിമകളിൽ സൗത്ത് ഇന്ത്യൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച വിധം വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

ഇപ്പോള്‍ നോർത്ത്-സൗത്ത് പ്രണയകഥയുമായി ഒരു ഹിന്ദി ചിത്രം കൂടി തിയേറ്റുകളിലെത്തുകയാണ്. സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന പരം സുന്ദരിയാണ് ഈ സിനിമ. ചിത്രത്തിൽ സിദ്ധാർഥ് നോർത്ത് ഇന്ത്യനായും ജാൻവി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയിട്ടാണ് ജാൻവി എത്തുന്നത്. സിനിമയുടെ ടീസർ ഇന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഗംഭീര വിഷ്വൽസ് ഉള്ള ഒരു പക്കാ റൊമാന്റിക് സിനിമയാകും പരം സുന്ദരി എന്ന സൂചനയാണ് ടീസർ നൽകുന്നത്. ടീസറിലെ സോനു നിഗം പാടിയ ഗാനം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

ചിത്രത്തിന്‍റെ ടീസറിന് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ടെങ്കിലും, സൗത്ത് ഇന്ത്യന്‍ കഥാപാത്രങ്ങളെ സൂക്ഷ്മതയോടെയും റിയലിസ്റ്റാക്കായും സിനിമ അവതരിപ്പിക്കുമോ എന്നറിയനാണ് കാത്തിരിക്കുന്നത് എന്നാണ് പലരും കമന്‍റ് ചെയ്യുന്നത്. കേരളത്തിന്‍റെ പ്രകൃതിഭംഗി മനോഹരമായി ക്യാമറയില്‍ പകര്‍ത്തുന്ന ചിത്രമാകും എന്ന പ്രതീക്ഷ ടീസര്‍ നല്‍കുന്നുണ്ടെന്നും കമന്‍റുകളുണ്ട്.

കേരളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും നടന്നത്. കേരളത്തിലെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സിദ്ധാർത്ഥിന്റെയും ജാൻവിയുടെയും ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ചങ്ങനാശ്ശേരിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമിക്കുന്നത്. ആർഷ് വോറ, ഗ്വാർവ മിശ്ര എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗർ ആണ്. ചിത്രം ജൂലൈ 25 ന് തിയേറ്ററിലെത്തും.

സാഗര്‍ ആംമ്പ്രയുടെയും പുഷ്‍കര്‍ ഓജയുടെയും സംവിധാനത്തിലെത്തിയ യോദ്ധ ആണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. ബോക്സ് ഓഫീസിൽ വലിയ വിജയം നേടാൻ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. ഉലജ്, ദേവര എന്നിവയാണ് ജാന്‍വി കപൂറിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍. കാനില്‍ മികച്ച അഭിപ്രായം നേടിയ ഹോംബൗണ്ട് എന്ന ചിത്രത്തിലും

ജാന്‍വി കപൂര്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

Content Highlights: Sidharth Malhotra film param sundari teaser out now

dot image
To advertise here,contact us
dot image