

കോട്ടയം: ആസിഡ് ദേഹത്ത് വീണ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. തമിഴ്നാട് സ്വദേശിനി ബാലാമണിയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് വെള്ളികുളം സ്വദേശി ജോണിനെ പൊലീസ് റിമാഡ് ചെയ്തു. തീക്കോയിലായിരുന്നു ഇവരുടെ താമസം. ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരമായിരുന്നു മരണം.
ഈ മാസം 19-ാം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവം. റബ്ബര്‍ ഷീറ്റിലൊഴിക്കുന്നതിന് വാങ്ങിയ ആസിഡാണ് ബാലാമണിയുടെ ദേഹത്ത് വീണത്. വാക്ക് തര്‍ക്കത്തിനിടെ ജോണിന്റെ കയ്യിലിരുന്ന ആസിഡ് ബാലാമണിയുടെ ദേഹത്ത് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Content Highlights: Housewife dies after being acid fell into body at kottayam