കോട്ടയം പൊന്‍കുന്നത്ത് ബസിന് മുന്നില്‍ ചാടിയ യുവാവിന് ദാരുണാന്ത്യം

പൊന്‍കുന്നം ഭാഗത്തുനിന്നും നടന്ന് വന്ന ഇയാള്‍ പലതവണ വാഹനങ്ങള്‍ക്ക് മുന്നില്‍ ചാടാന്‍ ശ്രമിച്ചതായി നാട്ടുകാര്‍ പറഞ്ഞു

കോട്ടയം പൊന്‍കുന്നത്ത് ബസിന് മുന്നില്‍ ചാടിയ യുവാവിന് ദാരുണാന്ത്യം
dot image

കോട്ടയം: പൊന്‍കുന്നത്ത് ബസിന് മുന്നില്‍ ചാടിയ യുവാവിന് ദാരുണാന്ത്യം. ഇരുപതാം മൈലിലാണ് സംഭവം. കടുക്കാമല വളവിന് സമീപമാണ് കുമളിയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് മുന്നിലേക്ക് യുവാവ് ചാടിയത്. കോട്ടയം ആര്‍പ്പൂക്കര സ്വദേശി ടി എസ് രാജേഷാണ് മരിച്ചത്. കോട്ടയത്തുനിന്നും കുമളിക്ക് പോയ കെഎസ്ആര്‍ടിസി ബസിന് മുന്നിലേക്കാണ് ചാടിയത്. പൊന്‍കുന്നം ഭാഗത്തുനിന്നും നടന്ന് വന്ന ഇയാള്‍ പലതവണ വാഹനങ്ങള്‍ക്ക് മുന്നില്‍ ചാടാന്‍ ശ്രമിച്ചതായി നാട്ടുകാര്‍ പറഞ്ഞു.

Content Highlights: A young man died after jumping in front of a bus in Ponkunnam, Kottayam.

dot image
To advertise here,contact us
dot image