


 
            കോട്ടയം: വൈക്കം തോട്ടുവക്കത്തിന് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് ഒറ്റപ്പാലം രജിസ്‌ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒറ്റപ്പാലം സ്വദേശിയായ അമൽ സൂരജാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. ഇന്ന് രാവിലെയാണ് സംഭവം അറിയുന്നത്. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി ആളെ പുറത്തെടുക്കുകയായിരുന്നു. ആദ്യം മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിരുന്നില്ല. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ഒറ്റപ്പാലം സ്വദേശിയായ അമൽ സൂരജാണെന്ന് വ്യക്തമായത്.
Content Highlights: man died in car accident at vaikom
 
                        
                        