

കോട്ടയം: കോട്ടയത്ത് വില്‍പ്പനയ്ക്കായി വെച്ചിരുന്ന വന്‍ മദ്യശേഖരം കണ്ടെടുത്തു. എക്‌സൈസ് പരിശോധനയിലാണ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 102 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം കണ്ടെടുത്തത്. കോട്ടയം ജില്ലയിലെ അനധികൃത മദ്യ വില്‍പ്പനക്കാരില്‍ പ്രധാനിയായ 'സെലിബ്രേഷന്‍ സാബു' എന്നറിയപ്പെടുന്ന ചാര്‍ളി തോമസാണ് മദ്യവുമായി പിടിയിലായത്. ഡ്രൈ ഡേയില്‍ വില്‍പ്പന നടത്താനായി സൂക്ഷിച്ചിരുന്നതായിരുന്നു മദ്യം.
വളയംകുഴി മോസ്‌കോ ഭാഗത്ത് റബര്‍ കമ്പനികളും അതിഥി തൊഴിലാളി ക്യാംപുകളും കേന്ദ്രീകരിച്ച് അനധികൃത മദ്യ വില്‍പ്പന നടത്തിവരികയായിരുന്നു പ്രതി. എക്‌സൈസ് ഷാഡോ ടീം അംഗങ്ങളായ കെ ഷിജു, പ്രവീണ്‍ കുമാര്‍ എന്നിവര്‍ ആഴ്ച്ചകളായി നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് ചാര്‍ലിയുടെ മദ്യ ഗോഡൗണ്‍ കണ്ടെത്തിയത്.
Content Highlights: 102 liters of illegal liquor stockpile in Kottayam: 'Celebration Sabu' arrested