
കോട്ടയം: ആംബുലന്‍സില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നഴ്‌സിന് ദാരുണാന്ത്യം. കട്ടപ്പന സ്വദേശിയായ മെയില്‍ നഴ്‌സ് ജിതിനാണ് മരിച്ചത്. കോട്ടയം ഏറ്റുമാനൂര്‍ പുന്നത്തുറയിലാണ് സംഭവം.
നിയന്ത്രണം നഷ്ടമായ കാര്‍ ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. ഇടുക്കി കാഞ്ചിയാറില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി എത്തിയതായിരുന്നു ആംബുലന്‍സ്. പരിക്കേറ്റ ആംബുലന്‍സ് യാത്രക്കാരായ ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ഷിനി, തങ്കമ്മ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: Ambulance hit by car in accident: Nurse dies tragically